- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കണ്ണന്താനം ഇനിയെങ്കിലും ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്നങ്ങൾ വിളമ്പി ഞങ്ങളെ അത്ഭുതസ്തബ്ധരാക്കരുതേ; ഏത് സാധാരണക്കാരനും മനസ്സിലാകും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് അടിസ്ഥാനകാരണം ഇന്ധനവിലയാണെന്ന്; വാഹനമുള്ളവർ പട്ടിണിക്കാരല്ലെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ജോയ്മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന ന്യായീകരിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ചലച്ചിത്ര നടനും സംവിധായകനുമായ ജോയ്മാത്യു രംഗത്തെത്തി. 'പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനമുള്ളവരാണ്. അവർ പട്ടിണി കിടക്കുന്നവരല്ല. ഇന്ത്യയിൽ 30 ശതമാനം ആളുകളും പട്ടിണി കിടക്കുന്നവരാണ്. നരേന്ദ്ര മോദി സർക്കാർ ഏറ്റവും മുൻഗണന നൽകുന്നത് ഇവരുടെ ഉന്നമനത്തിനാണ്. പെട്രോൾ ഉപയോഗിക്കുന്നവർ അതിനാൽ നികുതി കൊടുത്തേ മതിയാകൂ. വിലവർധന സർക്കാരിന്റെ മനഃപൂർവമുള്ള തീരുമാനമായിരുന്നുവെന്നും' കണ്ണന്താനം പറഞ്ഞിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു മന്ത്രിക്ക് നൽകുന്ന മറുപടി ഇങ്ങനെ. 'ഇന്ധനവില കുറയണമെങ്കിൽ നികുതികളിൽ നിന്നാണു നമുക്ക് മോചനം വേണ്ടത് അപ്പോഴാണു സാമ്പത്തിക വിദ്ഗ്ധൻ കൂടിയായ മന്ത്രി കണ്ണന്താനത്തിന്റെ ഇന്ധന വിലക്കയറ്റ ന്യായീകരണ സിദ്ധാന്തം നമ്മൾ കേൾക്കുന്നത്. വലിയ സാമ്പത്തിക വിദഗ്ധരൊന്നും അല്ലാത്ത ഏത സാധാരണക്കാരനും മനസ്സിലാകുന്ന ഒരു കാര്യമുണ്ട് അവശ്യവസ്തുക്കളുടെ വിലവർദ്ധനയ്ക്ക് അടിസ്ഥാനക
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന ന്യായീകരിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ചലച്ചിത്ര നടനും സംവിധായകനുമായ ജോയ്മാത്യു രംഗത്തെത്തി. 'പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനമുള്ളവരാണ്. അവർ പട്ടിണി കിടക്കുന്നവരല്ല. ഇന്ത്യയിൽ 30 ശതമാനം ആളുകളും പട്ടിണി കിടക്കുന്നവരാണ്. നരേന്ദ്ര മോദി സർക്കാർ ഏറ്റവും മുൻഗണന നൽകുന്നത് ഇവരുടെ ഉന്നമനത്തിനാണ്. പെട്രോൾ ഉപയോഗിക്കുന്നവർ അതിനാൽ നികുതി കൊടുത്തേ മതിയാകൂ. വിലവർധന സർക്കാരിന്റെ മനഃപൂർവമുള്ള തീരുമാനമായിരുന്നുവെന്നും' കണ്ണന്താനം പറഞ്ഞിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു മന്ത്രിക്ക് നൽകുന്ന മറുപടി ഇങ്ങനെ. 'ഇന്ധനവില കുറയണമെങ്കിൽ നികുതികളിൽ നിന്നാണു നമുക്ക് മോചനം വേണ്ടത് അപ്പോഴാണു സാമ്പത്തിക വിദ്ഗ്ധൻ കൂടിയായ മന്ത്രി കണ്ണന്താനത്തിന്റെ ഇന്ധന വിലക്കയറ്റ ന്യായീകരണ സിദ്ധാന്തം നമ്മൾ കേൾക്കുന്നത്. വലിയ സാമ്പത്തിക വിദഗ്ധരൊന്നും അല്ലാത്ത ഏത സാധാരണക്കാരനും മനസ്സിലാകുന്ന ഒരു കാര്യമുണ്ട് അവശ്യവസ്തുക്കളുടെ വിലവർദ്ധനയ്ക്ക് അടിസ്ഥാനകാരണം ഇന്ധനവിലയാണെന്ന്.അതിനാൽ ബഹുമാനപ്പെട്ട മന്ത്രി കണ്ണന്താനം ഇനിയെങ്കിലും ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്നങ്ങൾ വിളമ്പി ഞങ്ങളെ അൽഭുത സ്തബധരാക്കരുതേ.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കണ്ണിൽ പൊടിയിടാനോ കണ്ണന്താനം
സിവിൽ സർവ്വീസിലിരിക്കുംബോൾ പുലിയായും രാഷ്ട്രീയത്തിൽ വരുമ്പോൾ പൂച്ചയായും മാറുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കുണ്ട് അഴിമതിക്കറ പുരളാതത്തവരും സിവിൽ സർവ്വീസിൽ ഭരണനിപുണരായിരുന്ന ഇത്തരക്കാരെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനമാനങ്ങൾ കൊടുത്ത് അവതരിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണെന്നത് ആർക്കാണറിയാത്തത്. അതിന്റെ ഏറ്റവുംപുതിയ ഉദാഹരണമാണു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം .വാഹന ഉടമകൾ പണക്കാരായതുകൊണ്ടാണു ഗവൺമെന്റ്് ഇന്ധനവില കുറക്കേണ്ട ആവശ്യമില്ലെന്നാണു
കണ്ണന്താനത്തിന്റെ കണ്ടെത്തൽ .ഇദ്ദേഹത്തിനറിയുമോ ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പലിശയ്ക്ക് വായ്പയെടുത്താണു ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യർ ടാക്‌സികളും ഓട്ടോറിക്ഷകളും ചരക്ക് വാഹനങ്ങളും വാങ്ങിക്കുന്നത് ജോലിചെയ്തു ജീവിക്കുവാനായി ഇരുചക്രവാഹനമോടിക്കുന്ന ലക്ഷക്കണക്കിനു ഇടത്തരക്കാരും ഇങ്ങിനെയൊക്കെത്തന്നെയാണു വാഹനം വാങ്ങിക്കുന്നത്ഇതൊന്നുമറിയാതെ ഇവരൊക്കെ പണക്കാരാണെന്നും അതുകൊണ്ടാണു ഗവൺമെന്റ് ഇന്ധനവില വർദ്ധിപ്പിച്ച് അതിൽ നിന്നും ലഭിക്കുന്ന പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന മോദി ഗവൺമെന്റിന്റെ സോഷ്യലിസ്റ്റ് സിദ്ധാന്തം പറയുന്നത് കേട്ട് ഞെട്ടിപ്പോയി.
എന്നാൽ ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിലേക്ക് ;നമ്മുടെ നാട്ടിൽ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംഘടിക്കാം; സമരം ചെയ്യാം അതുപോലെ വ്യാപാരികൾക്കും വ്യവസായികൾക്കും സംഘടിക്കാം;സമരം ചെയ്യാം വിദ്യാർത്ഥികൾ,അദ്ധ്യാപകർ
എന്തിനു യാചകർക്കുംലൈംഗിക തൊഴിലാളികൾക്കും വരെ സംഘടിക്കാനുംസമരം നടത്താനും അവകാശമുണ്ട്
എന്നാൽ സംഘടിക്കാനോ സമരം ചെയ്യാനോ കഴിയാത്ത ഒരു വിഭാഗമാണു വാഹന ഉടമകൾ അതിൽ ചെറിയവനോ വലിയവനോ എന്നില്ല, രാഷ്ട്രീയ ചായ്‌വില്ല.തൊഴിലാളിയൊ മുതലാളിയൊ എന്നില്ല സ്വന്തമായി ഒരു ഇരുചക്രവാഹനം മുതൽ ബസ്സും ലോറിയും ഉപയോഗിക്കുന്നവർക്ക ്‌വരെതങ്ങളെ ഒന്നൊന്നായി പിഴിഞ്ഞൂറ്റുന്ന ഗവൺമെന്റിന്റെ കാടൻ നിയമങ്ങൾക്കെതിരെ സംഘടിക്കാനോ സമരം ചെയ്യാനോ കഴിയില്ല
വാഹനം നിർത്തിയിട്ട് സമരം ചെയ്യാൻ പറ്റില്ലഎന്നാൽ നികുതി അടക്കാതെ വാഹനമോടിക്കാനും പറ്റില്ല.
വാഹന ഉടമകൾക്ക് സമരം ചെയ്യാൻ ഒരു മാർഗ്ഗവും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടുമില്ല.ഇന്ധനം എന്ന അവശ്യവസ്തു ഗവൺമെന്റ് കയ്യടക്കിവെച്ചിരിക്കുന്നിടത്തോളംവാഹന ഉടമകൾ നിസ്സഹായരാണ്.ഇതൊക്കെ അറിയുന്നതുകൊണ്ടുതന്നെയാണൂ കേന്ദ്ര ഗവൺമെന്റ് അടിക്കടി ഇന്ധന വില കൂട്ടുന്നത് കേന്ദ്ര ,സംസ്ഥാന ഗവർമ്മെന്റുകൾ ഈടാക്കുന്ന നികുതിയാണു പ്രധാനമായും പെട്രോൾ ,ഡീസൽ വില വർദ്ധനവിന്റെ മുഖ്യകാരണം ഒരു വാഹനം നിരത്തിലിറക്കുന്നത് മുതൽ നികുതികളാണ്. എന്നിട്ട് ലഭിക്കുന്നതൊ പൊട്ടിപ്പൊളിഞ്ഞ കുണ്ടും കുഴിയുമുള്ള നിരത്തുകൾ.നികുതി അടച്ച് വാഹനമോടിക്കുന്നവനെ പിന്നെയും പിഴിയാൻ ടോൾ ഗേറ്റുകൾദിനം പ്രതി ഉയരുന്ന ഇന്ധനവില.
കഴിഞ്ഞ രണ്ടുമാസം കൊണ്ട് ഏഴു രൂപയോളം കൂടി ആഗോള വിപണിയിൽ ലിറ്ററിന്ന് 20 വിലയുള്ള ക്രൂഡോയിൽ സംസ്‌കരണ ഗതാഗത ചെലവ് കൂടിചേർത്താൽ 30 രൂപക്ക് മാർക്കറ്റിൽ വിൽക്കാമെന്നിരിക്കെ പെട്രോളിനു 70 രൂപയും ഡീസലിന്ന് 59 രൂപയ്ക്കും വിൽക്കുന്നതിനു കാരണം വിവിധ നികുതികളാണ്. ഇനിയും ഇന്ധനവില കുറയണമെങ്കിൽ നികുതികളിൽ നിന്നാണു നമുക്ക് മോചനം വേണ്ടത.
അപ്പോഴാണു സാമ്പത്തിക വിദ്ഗ്ധൻകൂടിയായ മന്ത്രി കണ്ണന്താനത്തിന്റെ ഇന്ധന വിലക്കയറ്റ ന്യായീകരണ സിദ്ധാന്തം നമ്മൾ കേൾക്കുന്നത്
വലിയ സാബത്തിക വിദഗ്ധരൊന്നും അല്ലാത്ത ഏത് സാധാരണക്കരനും മനസ്സിലാകുന്ന ഒരു കാര്യമുണ്ട് അവശ്യവസ്തുക്കളുടെ വിലവർദ്ധനക്ക് അടിസ്ഥാനകാരണം ഇന്ധനവിലയാണെന്ന്.അതിനാൽ ബഹുമാനപ്പെട്ട മന്ത്രി കണ്ണന്താനം ഇനിയെങ്കിലും ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്നങ്ങൾ വിളമ്പി ഞങ്ങളെ അത്ഭുത സ്തബധരാക്കരുതേ.