തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പി്ന്തുണയുമായി സറ്റേജിലെത്തിയ ശോഭന ജോർജിനെ പരിഹസിച്ച് നടനും, സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്്റ്റ്. ശോഭനാ ജോർജ്ജിനു ഒരു പ്രത്യുപകാരത്തിന്റെ
പേരിൽ നമ്മുടെ ഗവർമ്മെന്റ് ഏത് കോർപ്പറേഷന്റെ അധികാരിയാക്കും എന്ന് പ്രവചിക്കുന്ന സഖാക്കൾക്ക് ഒരുഗ്രൻ സമ്മാനം നൽകാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്.

മൽസരത്തിൽ പങ്കെടുക്കൂ...സമ്മാനം നേടൂ

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ, ഇടത് പക്ഷ മുന്നണിക്ക് പിന്തുണയുമായി സ്റ്റേജിലെത്തി അടിയന്തരാവസ്ഥക്കാലത്ത് രാജനെപ്പോലുള്ള നിരവധി ചെറുപ്പക്കാരെ പൊലീസ് മർദ്ദനത്തിന്നിരയാക്കി കൊന്ന കരുണാകരനൊപ്പം പിണറായിയേയും ഒരു പോലെ ബഹുമാനിക്കുന്നു എന്ന് യാതൊരു ശങ്കയുമില്ലാതെ പ്രഖ്യാപിച്ച മുൻ കോൺ എംഎൽഎ യും കരുണാകര ഭക്തയുമായ ശോഭനാ ജോർജ്ജിനു ഒരു പ്രത്യുപകാരത്തിന്റെ
പേരിൽ നമ്മുടെ ഗവർമ്മെന്റ് ഏത് കോർപ്പറേഷന്റെ അധികാരിയാക്കും എന്ന് പ്രവചിക്കുന്ന സഖാക്കൾക്ക് ഒരുഗ്രൻ സമ്മാനം നൽകാൻ തീരുമാനിച്ചിരിക്കുന്നു
(മൽസരത്തിൽ ഏത് കോൺഗ്രസ്സ്‌കാരനും പങ്കെടുക്കാം).