- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നഴ്സുമാരുടെ കാര്യം തീർപ്പാക്കാതെ വയൽക്കിളി സമരത്തെ ധാർഷ്ട്യം കൊണ്ട് നേരിട്ട് പൊതു പണിമുടക്കിന്റെ പേരിൽ ഒരവധി കൂടി സമ്മാനിച്ച് കേരളീയരെ ഹർഷപുളകിതരാക്കിയ വിപ്ലവ സർക്കാരിന്നഭിവാദ്യങ്ങൾ! പണിമുടക്കികളല്ല അന്നം മുടക്കികളാണു ഈ നാടിന്റെ ശാപമെന്ന് ജോയ് മാത്യു
തിരുവനന്തപുരം: നിശ്ചിത കാല തൊഴിൽ ഏർപാടാക്കിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത രാഷ്ട്രീയ കക്ഷികളെ പരിഹസിച്ച് നടൻ ജോയ് മാത്യു.പണിമുടക്കല്ലാതെ മറ്റൊരു സമരമാർഗം കണ്ടെത്താനാവാത്ത പാർട്ടികൾ അന്നം മുടക്കികളാണെന്ന് വിമർശിക്കുന്നു ജോയ് മാത്യു തന്റെ ഫേസ്‌ബുക്ക്കുറിപ്പിൽ ഫേസബുക്ക് പോസ്റ്റിന്റെ പൂർണരൂപം: പണിമുടക്കല്ലാതെ മറ്റൊരു സമരമാർഗ്ഗം പോലും കണ്ടെത്താനാകാത്തത്ര പാപ്പരാണു നമ്മുടെ രാഷ്ട്രീയപാർട്ടികൾപ്രത്യേകിച്ചും വിപ്ലവ(!) പാർട്ടികൾ-പണിമുടക്ക് കൊണ്ട് ആർക്കാണൂ ചേതം? കേന്ദ്രഗവർമ്മെണ്ടിനെ മുട്ടുകുത്തിക്കാനാണിതെന്ന്ചുമ്മാ പറയും. വാസ്തവമെന്താണു? പണിമുടക്ക് എന്ന സമരമാർഗ്ഗം തുടങിയത് തന്നെ വ്യവസായങ്ങളിലൂടെ ലാഭം കൊയ്യുന്ന മുതലാളിത്തത്തിന്റെ സാമ്പത്തിക ഘടനയിൽ വിള്ളലുണ്ടാക്കുവാനായിരുന്നു-ഉൽപാദനം കുറയുമ്പോൾ വ്യവസായിക്ക് നഷ്ടം വരും- അതുകൊണ്ടാണു പണിമുടക്കിനെ മുതലാളിത്തം ഭയന്നതും അടിച്ചമർത്തുന്നതും . എന്നാൽ വ്യാവസായികമായി പറയത്തക്ക ഒരു ഉൽപാദനവും നടക്കാത്ത നമ്മുടെ നാട്ടിൽ പണിമുടക്ക് മൂലം
തിരുവനന്തപുരം: നിശ്ചിത കാല തൊഴിൽ ഏർപാടാക്കിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത രാഷ്ട്രീയ കക്ഷികളെ പരിഹസിച്ച് നടൻ ജോയ് മാത്യു.പണിമുടക്കല്ലാതെ മറ്റൊരു സമരമാർഗം കണ്ടെത്താനാവാത്ത പാർട്ടികൾ അന്നം മുടക്കികളാണെന്ന് വിമർശിക്കുന്നു ജോയ് മാത്യു തന്റെ ഫേസ്‌ബുക്ക്കുറിപ്പിൽ
ഫേസബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പണിമുടക്കല്ലാതെ മറ്റൊരു സമരമാർഗ്ഗം പോലും കണ്ടെത്താനാകാത്തത്ര പാപ്പരാണു നമ്മുടെ രാഷ്ട്രീയപാർട്ടികൾപ്രത്യേകിച്ചും വിപ്ലവ(!) പാർട്ടികൾ-പണിമുടക്ക് കൊണ്ട് ആർക്കാണൂ ചേതം? കേന്ദ്രഗവർമ്മെണ്ടിനെ മുട്ടുകുത്തിക്കാനാണിതെന്ന്ചുമ്മാ പറയും. വാസ്തവമെന്താണു? പണിമുടക്ക് എന്ന സമരമാർഗ്ഗം തുടങിയത് തന്നെ വ്യവസായങ്ങളിലൂടെ ലാഭം കൊയ്യുന്ന മുതലാളിത്തത്തിന്റെ സാമ്പത്തിക ഘടനയിൽ വിള്ളലുണ്ടാക്കുവാനായിരുന്നു-ഉൽപാദനം കുറയുമ്പോൾ വ്യവസായിക്ക് നഷ്ടം വരും- അതുകൊണ്ടാണു പണിമുടക്കിനെ മുതലാളിത്തം ഭയന്നതും അടിച്ചമർത്തുന്നതും .
എന്നാൽ വ്യാവസായികമായി പറയത്തക്ക ഒരു ഉൽപാദനവും നടക്കാത്ത നമ്മുടെ നാട്ടിൽ പണിമുടക്ക് മൂലം കേന്ദ്ര ഗവർമ്മെന്റിനു ഒരു നഷ്ടവും സംഭവിക്കുന്നില്ല. മറിച്ച് നഷ്ടം. നമൂടെ സംസ്ഥാനത്തിനാണു ; കൃത്യവരുമാനമോ പെൻഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്ത സധാരണക്കാർക്കാണു-ബാങ്കിൽനിന്നും വായ്പയെടുത്ത് ഓട്ടോയോ ടാക്‌സിയൊ ലോറിയൊ ഓടിക്കുന്നവർ, പെട്ടിക്കടയും ചായക്കടയും ഹോട്ടലും പലചരക്ക് കടയും തുടങ്ങി നിത്യവും അദ്ധ്വാനിച്ചാൽ മാത്രം ജീവിക്കാനും ലോൺ തിരിച്ചടക്കാനും സാധിക്കുന്നവർ , പണിമുടക്ക് ദിവസം വണ്ടി ഓടിയില്ലെങ്കിലും കട തുറന്നില്ലെങ്കിലും ബാങ്കിൽ നിന്നെടുത്ത ലോണിനു പലിശയിൽ യാതൊരു കുറവും അനുവദിക്കില്ലെന്നോർക്കുക കാറുള്ളവനും കൃത്യമായിവരുമാനമുള്ളവനും ആഘോഷിക്കാനുള്ള ഒന്നാണു ഇന്ന് ഹർത്താലും പണിമുടക്കുകളും-പിന്നെ നമ്മൾ ഏത് രീതിയിലാണു ഇനി സമരം ചെയ്യേണ്ടതെന്നാണു സഖാക്കൾ ചോദിക്കുന്നത്.
അതിനുള്ള ഉത്തരം ലളിതമാണു:നമ്മളുടെ കാര്യം നമുക്ക് വേണ്ടി അവതരിപ്പിക്കാനും, സംസാരിക്കാനും പരിഹരിക്കാനുമായി നമ്മൾ തിരഞ്ഞെടുത്ത് പാർലമെന്റിലേക്കും രാജ്യ സഭയിലേക്കും നിയമസഭയിലേക്കും അയക്കുന്ന ജനപ്രതിനിധികളുണ്ടല്ലോ.നമ്മളാരും അവരുടെ കാലുപിടിച്ച് 'വരൂ ഞങ്ങളെ നയിക്കൂ 'എന്നു പറഞ്ഞിട്ടല്ലഅവർ തന്നെ സ്വയം സന്നദ്ധരായി'ഞങ്ങൾ ഇതാ നിങ്ങളെ നയിക്കാനും രക്ഷിക്കാനും വരുന്നു 'എന്ന് പറഞ്ഞു ത്യാഗനിർഭരരായി വന്നവരാണു-നമുക്ക് വേണ്ടി സമരമോ സത്യാഗ്രഹമൊ നിരഹാരമോ നടത്തേണ്ടത് അവരല്ലേ?
അപ്പോഴാണു അവർ യഥാർഥ ജനപതിനിധികൾ ആവുന്നത്. അതിനുള്ള എല്ലാ സൗകര്യങ്ങളുംനമ്മൾ തന്നെ അവർക്ക് നൽകിയിട്ടുമുണ്ട്-അത് പോരാഞ്ഞ് അവർക്കിഷ്ടമുള്ളത്അവർത്തന്നെ നമ്മളോട് ചോദിക്കാതെ വർദ്ധിപ്പിച്ചെടുക്കുന്നുമുണ്ട്-
മേലനങ്ങി പണിയെടുക്കാത്ത നമ്മുടെ നേതാക്കൾപാർട്ടിയാപ്പീസുകളിൽ ഇരുന്നു പണിമുടക്കാഘോഷങ്ങൾപ്രഖ്യാപിക്കുമ്പോൾ ബീവറേജസിൽപ്പോയി ക്യൂ നിന്ന് മദ്യം വാങ്ങി പണിമുടക്കം ആഘോഷിക്കാൻ നിർബന്ധിതരാകുന്ന നികുതിദായകരായ നമ്മൾ ചെയ്യേണ്ടത് ,നമ്മൾ തിരഞ്ഞെടുത്തയച്ചതായ ജനപ്രതിനിധികളോട് 'നിങ്ങൾ പോയി ഞങ്ങൾക്ക് വേണ്ടി സമരം ചെയ്യൂ -അതിനു കഴിയില്ലെങ്കിൽ ഈ പണി വിട്ടേക്ക് ഞങ്ങൾ അൽപ്പം വിശ്രമിച്ചോട്ടെ'എന്ന് പറയാൻ തുടങങുമ്പോഴേ കാര്യങ്ങൾ ഇന്നാട്ടിൽ നേരെയാകൂഅതായിരിക്കണം കാലം ആവശ്യപ്പെടുന്ന സമരമാർഗ്ഗം.
തൊഴിൽ സുരക്ഷയെന്നത് ഒരു ഗവർമ്മെന്റിന്റേയും ഔദാര്യമല്ല, നിരവധി പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശമാണത്.അതിനെതിരെ 'പണിമുടക്കാഘോഷ'മല്ലാതെ മറ്റൊന്നുംപരീക്ഷിക്കാനോ ചിന്തിക്കാനോ ആവാത്ത വിപ്ലവ(!) പാർട്ടികളും അവർ ഭരിക്കുന്ന കേരളവും, തൊഴിലവകാശങ്ങൾക്ക് വേണ്ടി 250 ദിവസമായി സമരംചെയ്യുന്ന നഴ്‌സ്മാരുടെ കാര്യം തീരുമാനിക്കാനാകാത്ത വിപ്ലവ സർക്കാർ.
വർഷം കഴിഞ്ഞിട്ടും വയൽക്കിളി സമരത്തെ ധാർഷ്ട്യം കൊണ്ട് നേരിടുന്ന വിപ്ലവ സർക്കാർ വെള്ളിയാഴ്ച മുതൽ ഞായർ വരെയുള്ള ആഘോഷാവധിക്ക് പൊതു പണിമുടക്കിന്റെ പേരിൽ ഒരു ദിവസം കൂടി സമ്മാനിച്ച് കൊണ്ട് കേരളീയരെ ഹർഷപുളകിതരാക്കിയ
വിപ്ലവ സർക്കാരിന്നഭിവാദ്യങ്ങൾശ്രദ്ധിക്കുക.നോക്കുകൂലികാർക്ക് ഈ നിയമം കൊണ്ട് യാതൊരു കോട്ടവും സംഭവിക്കുന്നില്ല.