- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും കേസുകളുമായി ഒളിച്ച് നടന്ന ആ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് വലിയ നേട്ടം തന്നെയാണ് പൊലീസേ; ഇത്പോലെ ആ ജേക്കബ് തോമസിനേയും സെൻ കുമാറിനേയും കൂടി അറസ്റ്റ് ചെയ്യാൻ പറ്റുമോ സാർ; പൊലീസിനേയും ആഭ്യന്തര വകുപ്പിനേയും പരിഹസിച്ച് നടൻ ജോയ് മാത്യു
തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ദിവസങ്ങളായിട്ടും വിട്ടയക്കാത്തതിനെയും ഒന്നിനു പുറകെ മറ്റൊന്നായി കേസുകൾ ചുമത്തുന്ന പൊലീസ് നടപടിയേയും പരിഹസിച്ച് ചലച്ചിത്ര താരം ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇത്രയും കേസുകളുമായി ഒളിച്ച് നടന്ന സുരേന്ദ്രനെ പിടിച്ച് പൊലീസ് ചെയ്തത് ഒരു വലിയ പ്രവർത്തിയാണെന്നും ജോയ് മാത്യു പരിഹസിക്കുന്നു. ഇത് പോലെ ആ സെൻകുമാറിനെയും ജേക്കബ് തോമസിനേയും കൂടി അറസ്റ്റ് ചെയ്യണമെന്നും ജോയ് മാത്യു പരിഹാസ രൂപേണ കുറിക്കുന്നു ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഒരു ഒരുകാര്യത്തിൽ പിണറായി വിജയന്റെ പൊലീസിനെ അഭിനന്ദിച്ചേ മതിയാകൂ. ഇത്രയധികം വാറന്റുകൾ നിലവിലുണ്ടായിട്ടും പൊതുജനമധ്യത്തിൽ നിന്നും ''ഒളിച്ചു കഴിയുകയായിരുന്ന'' കെ സുരേന്ദ്രനെ എത്ര പെട്ടെന്നാണ് കേരളാപൊലീസ് പിടികൂടിയതും ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ ഓരോരോ വാറന്റ് പൊതിക്കെട്ടുകൾ പുറത്തെടുത്തു കാണിച്ചു ജയിലിലടച്ചതും. ഇനി ആ ജേക്കബ് തോമസിനെയും ടി പി സെൻ കുമാറിനെയും കൂടി അകത്താക്കിയ
തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ദിവസങ്ങളായിട്ടും വിട്ടയക്കാത്തതിനെയും ഒന്നിനു പുറകെ മറ്റൊന്നായി കേസുകൾ ചുമത്തുന്ന പൊലീസ് നടപടിയേയും പരിഹസിച്ച് ചലച്ചിത്ര താരം ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇത്രയും കേസുകളുമായി ഒളിച്ച് നടന്ന സുരേന്ദ്രനെ പിടിച്ച് പൊലീസ് ചെയ്തത് ഒരു വലിയ പ്രവർത്തിയാണെന്നും ജോയ് മാത്യു പരിഹസിക്കുന്നു. ഇത് പോലെ ആ സെൻകുമാറിനെയും ജേക്കബ് തോമസിനേയും കൂടി അറസ്റ്റ് ചെയ്യണമെന്നും ജോയ് മാത്യു പരിഹാസ രൂപേണ കുറിക്കുന്നു
ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഒരു ഒരുകാര്യത്തിൽ പിണറായി വിജയന്റെ പൊലീസിനെ അഭിനന്ദിച്ചേ മതിയാകൂ. ഇത്രയധികം വാറന്റുകൾ നിലവിലുണ്ടായിട്ടും പൊതുജനമധ്യത്തിൽ നിന്നും ''ഒളിച്ചു കഴിയുകയായിരുന്ന'' കെ സുരേന്ദ്രനെ എത്ര പെട്ടെന്നാണ് കേരളാപൊലീസ് പിടികൂടിയതും ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ ഓരോരോ വാറന്റ് പൊതിക്കെട്ടുകൾ പുറത്തെടുത്തു കാണിച്ചു ജയിലിലടച്ചതും. ഇനി ആ ജേക്കബ് തോമസിനെയും ടി പി സെൻ കുമാറിനെയും കൂടി അകത്താക്കിയാൽ അത് ആഭ്യന്തര വകുപ്പിന് ഒരു ഒരു പൊൻതൂവൽ ആകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അത് സാധിക്കില്ലേ സാർ?