- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം മുഴുവൻ ശപിച്ച സ്ത്രീപീഡകനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് കറുത്ത കോട്ടിട്ട നീതിയുടെ ദല്ലാളന്മാർ; തെരുവിൽ പിച്ചിച്ചീന്തപ്പെട്ട സ്ത്രീത്വത്തെ ന്യായീകരിക്കുന്നവരോട് നാണമില്ലേയെന്ന് ഭാര്യയും മക്കളും ചോദിക്കണം; പൾസറിനെ സംരക്ഷിക്കാൻ ശ്രമിച്ച അഭിഭാഷകരെ വിമർശിച്ച് ജോയ് മാത്യു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കീഴടങ്ങാനെത്തിയ പൾസർ സുനിയെയും വിജീഷിനെയും കോടതിയിൽവച്ചു ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പൊലീസിനെ തടയാൻ ശ്രമിച്ച അഭിഭാഷകരുടെ നടപടി ഏറെ വിമർശന വിധേയമായിരുന്നു. അഭിഭാഷകർക്ക് കുറ്റവാളികളെ സഹായിക്കാൻ എന്ത്മാത്രം അവാശമുണ്ടെന്ന വിഷയവും ചർച്ചയ്ക്കു വിധേയമായി. ക്രൂരകൃത്യം നിർവഹിച്ച പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തി നടൻ ജോയ് മാത്യുവും രംഗത്തെത്യിരിക്കുന്നു. കേരളം മുഴുവൻ ശപിച്ച ഒരു സ്ത്രീപീഡകനെ സംരക്ഷിക്കാനായി മുന്നോട്ടുവന്നത് കറുത്ത കോട്ടുകാരായിരുന്നു. പണത്തിനു മുകളിൽ പരുന്തല്ല നീതിയുള്ള ദല്ലാളന്മാരാണു പറക്കുന്നതെന്നാണ് ഇതിൽനിന്നു ബോധ്യപ്പെടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജോയ് മാത്യുവിന്റെ പോസ്റ്റ്: 'മനസ്സാക്ഷിക്കുത്ത് 'എന്നൊരു വാക്ക് നമ്മൾ മലയാളികളുടെ സംസ്കാരത്തിൽ പണ്ട് ഉണ്ടായിരുന്നു-അതിനു ജാതിയോ മതമോ പാർട്ടിയൊ ഉണ്ടായിരുന്നില്ല - അത് നമ്മൾ ആർജ്ജിച്ച സംസ്കാരത്തിൽ നിന്നും നാം തന്നെ സ്വാംശീകരിച്ചതായിരുന്നു. ഇന്നിപ്പോൾ കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കീഴടങ്ങാനെത്തിയ പൾസർ സുനിയെയും വിജീഷിനെയും കോടതിയിൽവച്ചു ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പൊലീസിനെ തടയാൻ ശ്രമിച്ച അഭിഭാഷകരുടെ നടപടി ഏറെ വിമർശന വിധേയമായിരുന്നു. അഭിഭാഷകർക്ക് കുറ്റവാളികളെ സഹായിക്കാൻ എന്ത്മാത്രം അവാശമുണ്ടെന്ന വിഷയവും ചർച്ചയ്ക്കു വിധേയമായി. ക്രൂരകൃത്യം നിർവഹിച്ച പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തി നടൻ ജോയ് മാത്യുവും രംഗത്തെത്യിരിക്കുന്നു. കേരളം മുഴുവൻ ശപിച്ച ഒരു സ്ത്രീപീഡകനെ സംരക്ഷിക്കാനായി മുന്നോട്ടുവന്നത് കറുത്ത കോട്ടുകാരായിരുന്നു. പണത്തിനു മുകളിൽ പരുന്തല്ല നീതിയുള്ള ദല്ലാളന്മാരാണു പറക്കുന്നതെന്നാണ് ഇതിൽനിന്നു ബോധ്യപ്പെടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ജോയ് മാത്യുവിന്റെ പോസ്റ്റ്:
'മനസ്സാക്ഷിക്കുത്ത് 'എന്നൊരു വാക്ക് നമ്മൾ മലയാളികളുടെ സംസ്കാരത്തിൽ
പണ്ട് ഉണ്ടായിരുന്നു-അതിനു ജാതിയോ മതമോ പാർട്ടിയൊ ഉണ്ടായിരുന്നില്ല - അത് നമ്മൾ ആർജ്ജിച്ച സംസ്കാരത്തിൽ നിന്നും നാം തന്നെ സ്വാംശീകരിച്ചതായിരുന്നു.
ഇന്നിപ്പോൾ കേരളം മുഴുവൻ ശപിച്ച ഒരു സ്ത്രീ പീഡകനെ സംരക്ഷിക്കാനും വക്കാലത്തു പിടിക്കാനും തയ്യാറായി കറുത്തകോട്ടുകാർ മുന്നോട്ട് വരുന്നത് കണ്ടപ്പോൾ ഒരു കാര്യം വീണ്ടും മനസ്സിലായി- പണത്തിനുമുമ്പിൽ പരുന്തല്ല ഇപ്പോൾ പറക്കുന്നത് നീതിയുടെ ദല്ലാളന്മാരാണ്.
അതിന് അവർക്കൊരു ന്യായവുമുണ്ട്-ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്- ഈ ഒരു ന്യായത്തിന്റെ മറവിൽ വക്കീലന്മാർക്ക് ഏതുകൊടും കുറ്റവാളിക്ക് വേണ്ടിയും വക്കാലത്തുകൊടുക്കാം-
വേണ്ടിവന്നാൽ പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസുമായി ബലപ്രയോഗം നടത്താനും വക്കീലന്മാർ തയ്യാറാകും എന്ന് കഴിഞ്ഞ ദിവസം കോടതി മുറിയിൽ നിന്നുള്ള ദ്രശ്യങ്ങൾ നമുക്ക് കാണിച്ചു തന്നു-
ഗോവിന്ദ ചാമിമാർക്ക് ഇതിൽപ്പരം ആത്മവിശ്വാസം എവിടുന്നു ലഭിക്കാൻ !
ഇവിടെയാണൂ നമുക്ക് നഷ്ടമായ 'മനസ്സാക്ഷിക്കുത്തെ'ന്ന സാംസ്കാരിക സമ്പത്തിനെ തിരിച്ചു പിടിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നത്-
എന്നാൽ ചില വക്കീലന്മാരെങ്കിലും ഇപ്പോഴും പണത്തിനു വേണ്ടിയല്ലാതെ സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ചും സമൂഹനന്മ കാംഷിച്ചും ചില കേസുകൾക്ക് വക്കാലത്ത് എടുക്കാത്തവർ ഉണ്ട് എന്നതാണ് ആശ്വസിക്കാവുന്ന ഒരു കാര്യം-
എന്നാൽ തെരുവിൽ വച്ച് പിച്ചിചീന്തപ്പെട്ട സ്ത്രീത്വത്തെ ന്യായീകരിക്കാൻ വക്കാലത്തെടുക്കാൻ വരുന്നവരുടെ വീട്ടിൽ നിന്നും 'നിങ്ങൾക്ക് ഈ സ്ത്രീ പീഡകർക്ക് വേണ്ടി വക്കാലത്ത് പിടിക്കാൻ നാണമില്ലേ 'എന്ന് സ്വന്തം ഭാര്യയും പെണ്മക്കളും ചോദിക്കാത്ത കാലത്തോളം 'മനസ്സാക്ഷിക്കുത്ത് 'എന്നത് മലയാളിയുടെ സാംസ്കാരിക നിഘണ്ടുവിൽ നിന്നും താമസിയാതെ അപ്രത്യക്ഷമാവും.
പൾസർ സുനിക്കെതിരായ പൊലീസ് നടപടിയെ വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും, ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനും എതിരെ നടനും ജോയ് മാത്യു രംഗത്തെത്തിയിരുന്നു.. ' ചെന്നിത്തലയും കുമ്മനവും വക്കീൽമാരായി ഇന്നലെ കോടതി പരിസരത്തുണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? തീർച്ചയായും 'കീഴടങ്ങാൻ' വന്ന പ്രതിയെ പൊലീസിൽ നിന്നും മോചിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കറുത്ത കോട്ടുകാരോടൊപ്പം കൂടുമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണു പൾസർ അറസ്റ്റിനെക്കുറിച്ചുള്ള ഇരുവരുടേയും പ്രതികരണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാവുകയെന്ന് ജോയ് മാത്യു പ്രതികരിച്ചു. വി ടി ബൽറാം, ഷാഫി പറബിൽ, വിഷ്ണുനാഥ് തുടങ്ങിയ നമുക്ക് പ്രതീക്ഷയുള്ള യുവ കോൺഗ്രസ്സ്കാർക്കും പി എസ് ശ്രീധരൻ പിള്ളയേപ്പോലെയോ വി.മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബിജെപി ക്കാർക്കും ചെന്നിത്തലയുടേയും കുമ്മനത്തിന്റേയും അതേ നിലപാടാണോ ഇക്കാര്യത്തിൽ ഉള്ളത് എന്നറിയാൻ ആഗ്രഹമുണ്ടെന്നും ജോയ് മാത്യു ചോദിക്കയുണ്ടായി.