- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേടി എനിക്ക് പരിചയമില്ല; പക്ഷേ ശല്യം സഹിക്കാൻ വയ്യാതായിരിക്കുന്നു; ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഫേസ്‌ബുക്കിലൂടെയുള്ള പ്രതികരണങ്ങൾ നിർത്തുകയാണെന്ന് ജോയ് മാത്യു; ട്രോളന്മാരെപ്പേടിച്ച് ജോയ് മാത്യു ഓടിരക്ഷപ്പെടുകയാണെന്നും നടൻ
തിരുവനന്തപുരം: ആനുകാലിക വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് ജോയ്മാത്യു എന്ന നടൻ. എന്നാൽ പലപ്പോഴും ജോയ് മാത്യു ചൂണ്ടിക്കാട്ടുന്ന വിമർശനങ്ങൾ ശരിയാംവണ്ണം മനസിലാക്കാൻ ശേഷിയില്ലാത്ത വായനക്കാർ പലപ്പോഴും മോശം പരാമർശങ്ങൾ ഉൾപ്പെടുന്ന വിമർശനങ്ങൾ അദ്ദേഹത്തിനുനേർക്ക് ഉയർത്താറുണ്ട്. അവസാനം ഫേസ് ബുക്കിലൂടെയുള്ള പ്രതികരണങ്ങൾ തത്കാലത്തേക്കു നിർത്താൻ ജോയ്മാത്യു തീരുമാനിച്ചിരിക്കുകയാണ്. പേടിച്ചിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എഴുതുന്ന വിഷയങ്ങളിൽ നിന്നും അവരവർക്ക് ആവശ്യമുള്ളത് മുറിച്ചെടുത്ത് ട്രോളുകൾ ഉണ്ടാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ട്രോളന്മാരുടെയും ഓൺലൈൻ പത്രക്കാരുടെയും ശല്യം സഹിക്കാൻ വയ്യാത്തതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഫേസ്‌ബുക്കിലൂടെയുള്ള പ്രതികരണങ്ങൾ നിർത്തുകയാണെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. പേടി എനിക്ക് പരിചയമില്ലാത്ത ഒന്നാണ്, എന്നാൽ'ശല്യം 'എന്നത് സഹിക്കവയ്യാത്ത ഒന്നും. ഒരു വാചകം കൂടി ഇവിടെ സമർപ്പിക്കട്ടെ, ട്രോളന്മാരെപ്പേടിച്ച് ജോ
തിരുവനന്തപുരം: ആനുകാലിക വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് ജോയ്മാത്യു എന്ന നടൻ. എന്നാൽ പലപ്പോഴും ജോയ് മാത്യു ചൂണ്ടിക്കാട്ടുന്ന വിമർശനങ്ങൾ ശരിയാംവണ്ണം മനസിലാക്കാൻ ശേഷിയില്ലാത്ത വായനക്കാർ പലപ്പോഴും മോശം പരാമർശങ്ങൾ ഉൾപ്പെടുന്ന വിമർശനങ്ങൾ അദ്ദേഹത്തിനുനേർക്ക് ഉയർത്താറുണ്ട്. അവസാനം ഫേസ് ബുക്കിലൂടെയുള്ള പ്രതികരണങ്ങൾ തത്കാലത്തേക്കു നിർത്താൻ ജോയ്മാത്യു തീരുമാനിച്ചിരിക്കുകയാണ്. പേടിച്ചിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എഴുതുന്ന വിഷയങ്ങളിൽ നിന്നും അവരവർക്ക് ആവശ്യമുള്ളത് മുറിച്ചെടുത്ത് ട്രോളുകൾ ഉണ്ടാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ട്രോളന്മാരുടെയും ഓൺലൈൻ പത്രക്കാരുടെയും ശല്യം സഹിക്കാൻ വയ്യാത്തതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഫേസ്‌ബുക്കിലൂടെയുള്ള പ്രതികരണങ്ങൾ നിർത്തുകയാണെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു.
പേടി എനിക്ക് പരിചയമില്ലാത്ത ഒന്നാണ്, എന്നാൽ'ശല്യം 'എന്നത് സഹിക്കവയ്യാത്ത ഒന്നും. ഒരു വാചകം കൂടി ഇവിടെ സമർപ്പിക്കട്ടെ, ട്രോളന്മാരെപ്പേടിച്ച് ജോയ് മാത്യു ഓടിരക്ഷപ്പെട്ടുവെന്നും ജോയ് മാത്യും ഫേസ്‌ബുക്കിൽ കുറിച്ചു.
ജോയ് മാത്യുവിന്റെ കുറിപ്പ്:
പ്രതികരണങ്ങൾക്ക് തൽക്കാലം വിട
ആദ്യമേ പറയട്ടെ പേടി എനിക്ക് പരിചയമില്ലാത്ത ഒന്നാണ്. എന്നാൽ 'ശല്യം 'എന്നത് എനിക്ക് സഹിക്കവയ്യാത്ത ഒന്നും.
എഴുതുന്ന വിഷയങ്ങളിൽ നിന്നും അവരവർക്ക് ആവശ്യമുള്ളത് മുറിച്ചെടുത്തു ട്രോളുകൾ ഉണ്ടാക്കി
മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു. ട്രൊളന്മാരുടെയും ഓൺലൈൻ പത്രക്കാരുടേയും ശല്യം സഹിക്കവയ്യാത്തതിനാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ എന്റെ ഫേസ് ബുക്ക് പ്രതികരണങ്ങൾ നിർത്തുന്നു
ട്രോളന്മാർക്ക് ഉപയോഗിക്കാനായി
ഒരു വാചകം കൂടി ഇവിടെ സമർപ്പിക്കട്ടെ :
ട്രോളന്മാരെപ്പേടിച്ച് ജോയ് മാത്യു
ഓടിരക്ഷപ്പെട്ടു