- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസരങ്ങൾ കുറഞ്ഞപ്പോൾ മാധ്യമശ്രദ്ധ കിട്ടാൻ വിഡ്ഡിത്തങ്ങൾ പുലമ്പുന്നു.... ഇന്നലെ പൊടിച്ച തകരജോയിയെന്നും ചൊറി മാത്യുവെന്നും പരിഹാസം; പിണറായി ഭക്തരുടെ അധിക്ഷേപം സഹിക്കവയ്യാതായപ്പോൾ അഭിനയിച്ച സിനിമകളുടെ പട്ടിക പുറത്തുവിട്ട് ജോയ് മാത്യുവിന്റെ മറുപടി
കൊച്ചി: സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ മാധ്യമശ്രദ്ധ കിട്ടാൻ വിഡ്ഡിത്തങ്ങൾ പുലമ്പുന്നുവെന്ന പിണറായി വിജയൻ ഫാൻസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജോയ് മാത്യു. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്നതും പൂർത്തിയായതുമായ സിനിമകളുടെ പട്ടിക പുറത്തുവിട്ടുകൊണ്ടാണ് ജോയ് മാത്യു മറുപടി നല്കിയിരിക്കുന്നത്. ജനനായകൻ എന്ന പേരിലുള്ള ഫേസ്‌ബുക് പേജിലാണ് ജോയ് മാത്യുവിനെതിരെ അധിക്ഷേപ പരാമർശങ്ങൾ തുടർച്ചയായി വന്നത്. കേരളജനതക്ക് പകരക്കാരനില്ലാത്ത അമരക്കാരനായി സഖാവ് പിണറായി വന്നു എന്ന വിശേഷണമുള്ള പേജിൽ നിന്ന് ജോയ് മാത്യുവിനെതിരേ തുടർച്ചയായി പരാമർശങ്ങൾ ഉണ്ടാകുകയായിരുന്നു. സിനിമയിൽ അവസരം കിട്ടാത്ത ജോയ് മാത്യു മാധ്യമശ്രദ്ധയ്ക്കായി വിഡ്ഡിത്തങ്ങൾ പുലമ്പുന്നുവെന്നും ഓരോ പോസ്റ്റുമിട്ട് വാർത്തയായോ എന്ന് പരതി നോക്കുന്നയാളാണ് ജോയ് മാത്യുവെന്നുമാണ് പേജിൽ പറഞ്ഞത്. ഇന്നലെ പൊടിച്ച തകര ജോയ് എന്നും ചൊറി മാത്യുവെന്നും ചൊറിയെന്നുമൊക്കെ ഈ പേജിൽ ജോയ് മാത്യുവിനെ അധിക്ഷേപം തുടർന്നപ്പോഴാണ് മറുപടിയുമായി താരം രംഗത്തെത്തിയത്. ജോയ് മാത്യുവിന്റെ മറുപടി
കൊച്ചി: സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ മാധ്യമശ്രദ്ധ കിട്ടാൻ വിഡ്ഡിത്തങ്ങൾ പുലമ്പുന്നുവെന്ന പിണറായി വിജയൻ ഫാൻസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജോയ് മാത്യു. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്നതും പൂർത്തിയായതുമായ സിനിമകളുടെ പട്ടിക പുറത്തുവിട്ടുകൊണ്ടാണ് ജോയ് മാത്യു മറുപടി നല്കിയിരിക്കുന്നത്.
ജനനായകൻ എന്ന പേരിലുള്ള ഫേസ്‌ബുക് പേജിലാണ് ജോയ് മാത്യുവിനെതിരെ അധിക്ഷേപ പരാമർശങ്ങൾ തുടർച്ചയായി വന്നത്. കേരളജനതക്ക് പകരക്കാരനില്ലാത്ത അമരക്കാരനായി സഖാവ് പിണറായി വന്നു എന്ന വിശേഷണമുള്ള പേജിൽ നിന്ന് ജോയ് മാത്യുവിനെതിരേ തുടർച്ചയായി പരാമർശങ്ങൾ ഉണ്ടാകുകയായിരുന്നു.
സിനിമയിൽ അവസരം കിട്ടാത്ത ജോയ് മാത്യു മാധ്യമശ്രദ്ധയ്ക്കായി വിഡ്ഡിത്തങ്ങൾ പുലമ്പുന്നുവെന്നും ഓരോ പോസ്റ്റുമിട്ട് വാർത്തയായോ എന്ന് പരതി നോക്കുന്നയാളാണ് ജോയ് മാത്യുവെന്നുമാണ് പേജിൽ പറഞ്ഞത്. ഇന്നലെ പൊടിച്ച തകര ജോയ് എന്നും ചൊറി മാത്യുവെന്നും ചൊറിയെന്നുമൊക്കെ ഈ പേജിൽ ജോയ് മാത്യുവിനെ അധിക്ഷേപം തുടർന്നപ്പോഴാണ് മറുപടിയുമായി താരം രംഗത്തെത്തിയത്.
ജോയ് മാത്യുവിന്റെ മറുപടി ഇങ്ങനെ:
ഇതാണ് അസഹിഷ്ണുത -
വിമർശങ്ങളെ ഭയപ്പെടുന്നവരുടെ
ലൈൻ ഇതാണു-
എന്നാൽ ജനനായകാ
കേട്ടുകൊൾക
അവസരങൾ കുറഞ്ഞതല്ല മാധ്യമങ്ങളിലൂടെ സത്യം പറയാൻ കൂടുതൽ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം-
ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത, കാലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്‌നേഹിക്കുന്ന, സമൂഹ്യ പ്രശ്‌നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ വിഭാഗം എന്നെ സ്‌നേഹിക്കുന്നവരായിട്ടുണ്ട്.
-അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാൻ തുടരും
മനുഷ്യസ്‌നേഹവും രാഷ്ട്രസ്‌നേഹവും
ഇല്ലാത്തവർ എന്നെ സ്‌നേഹിക്കണമെന്നില്ല
ഇനി 'ജനനായ'ന്റെ അറിവിലേക്കായി;
ഞാൻ അഭിനയിച്ച് കൊണ്ടിരിക്കുന്നതും പൂർത്തിയസ്യതുമായ
സിനിമകളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു
വായിച്ച് പഠിക്ക്:
സ്റ്ററീറ്റ് ലൈറ്റ്
ചക്കരമാവിൻ കൊമ്പത്ത്
ബഷീറിന്റെ പ്രേമലേഖനം
മെല്ലെ
ഗോൾഡ് കോയിൻസ്
കിണർ
ക്ലിന്റ്
ഒബതാം വളവിനപ്പുറം
അങ്കിൾ
പാതി
ക്വ്വീൻ
ചിപ്പി
ഗൂഢാലോചന
ഒരു സിൽമാക്കാരൻ
ചന്ദ്രഗിരി
ഒരു ചെറുകാറ്റിൽ ഒരു പായ്കപ്പൽ
ഉടലാഴം
ഗ്രേറ്റ് ഡാൻസർ
ബലൂൺ ( തമിഴ്)
മലർ മകൾ (തമിഴ്)
ശിവ (തെലുങ്ക്)
The Sound Story(English)
തൽക്കാലം കഞ്ഞികുടിച്ച് പോകാൻ ഇതൊക്കെമതി-
എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവർ പറയട്ടെ അപ്പോൾ ഞാൻ പണിനിർത്താം-
ദയവായി നിങ്ങൾ എനിക്ക് അവസരങ്ങൾ ഇല്ലാതാക്കരുത് അത് നിങ്ങൾ അസഹിഷ്ണുക്കൾക്ക് ആപത്തായി മാറും-
കാരണം സിനിമയിൽ അവസരം കുറഞ്ഞാൽ ഞാൻ ഫുൾടൈം
മാധ്യമ പ്രവർത്തകനാവും ;നിങ്ങൾക്ക് പണിയാകും -അതിനാൽ നിങ്ങൾ ദയവായി എനിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ
വാങ്ങിത്തരുവാൻ ശ്രമിക്കൂ
ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ-
savekeralam