- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ജോയ് മാത്യുവിന്റെ ഡ്രൈവർ ബൈക്കപകടത്തിൽ മരിച്ചു; മരണമടഞ്ഞത് 33 കാരനായ സജിത്ത് വാസു
മലപ്പുറം: ദേശീയ പാതയിൽ അഴിഞ്ഞിലത്ത് വെച്ച് നടന്ന ബൈക്കപകടത്തിൽ നടൻ ജോയ് മാത്യുവിന്റെ കാർ ഡ്രൈർ തേഞ്ഞിപ്പലം ആലുങ്ങൽ സ്വദേശി ചീനിക്കനാരി വാഖി നിവാസിൽ സജിത്ത് വാസു(33) മരണപ്പെട്ടു. തിങ്കളാഴ്‌ച്ച രാത്രി ഒരുമണിയോടെ നടന്ന അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലിക്കെ ഇന്ന് മരിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരുക്കേറ്റിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിയിരുന്നു. അപകടം നടന്നയുടൻ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടിയാണ് അപകട സ്ഥലത്തുനിന്നും സജിത്ത് വാസുവിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഇന്ന് ഉച്ചയോടെ മരിച്ചു. അച്ഛൻ : വാസു (ബിസിനസ് - മംഗളുരു ), അമ്മ: ഗീത. ഭാര്യ: മാതു. മകൾ: അമിക.
Next Story