തിരുവനന്തപുരം: കഴിഞ്ഞ എട്ടു മാസമായി വീട്ടുതടങ്കലിൽ കഴിഞ്ഞ അഖിലാ ഹാദിയയുടെ വിഷയത്തിൽ രണ്ടു ചേരിയായി തിരിഞ്ഞാണ് അഭിപ്രായപ്രകടനങ്ങൾ ഒക്കെ. അച്ഛനും അണ്മയും തങ്ങളോട് അടുപ്പിക്കാൻ ശ്രമിക്കുന്തോറും അവരിൽ നിന്നും പൂർണ്ണമായും അകന്നു പോവുകയാണ് ഹാദിയ ചെയ്തത്.

എതിക്ക് ഭർത്താവിനൊപ്പം ജീവിക്കണം എനിക്ക് എന്റെ ഭർത്താവ് മതി എന്ന ഹാദിയയുടെ വാക്കുകൾ പല അച്ഛൻ അമ്മമാർക്കും ഒരു ഷോക്ക് തന്നെയാണ് നൽകിയത്. അഖില എന്ന ഹാദിയയുടെ വിഷയത്തിൽ പരോക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ ആ തന്ത ചുമക്കണോ എന്ന ചോദ്യം തന്റെ ഉറക്കം കെടുത്തുന്നതായി ജോയ് മാത്യൂ ഫേസ്‌ബുക്കിൽ കുറിച്ചു.

അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്‌നമാണെന്നും ജോയ് മാത്യൂ പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്‌നം തന്നെ. എന്നാൽ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം എന്നതാണ് ഇന്ന് എന്റെ ഉറക്കം കെടുത്തുന്ന ചിന്ത. നിങ്ങളുടേയോ?