- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ കേരളം ആഘോഷിച്ചത് 'ഉളുപ്പില്ലായ്മയുടെ അറുപത് വർഷമല്ലേ'..? പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മജിസ്റ്ററേറ്റ് മുമ്പാകെ പരാതിയില്ലെന്നു പറഞ്ഞാൽ തീരുമോ? വടക്കാഞ്ചേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ വീട്ടമ്മയുടെ വെളിപ്പെടുത്തലിൽ ജോയ് മാത്യുവിന്റെ പ്രതികരണം
തിരുവനന്തപുരം: സിപിഐ.എം കൗൺസിലർ ഉൾപ്പെടെ നാലുപേർ തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസ് ഇല്ലാതായ രീതിയെ വിമർശിച്ച് ജോയ് മാത്യു. പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മജിസ്ട്രേറ്റിനു മുമ്പാകെ തനിക്കു പരാതി ഇല്ല എന്നു പറഞ്ഞാൽ അതോടെ തീരുമോയെന്നു ചോദിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയത്. നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വർഷമല്ലേയെന്ന് സംശയിച്ചാൽ തെറ്റാണോയെന്ന ചോദ്യവും ജോയ് മാത്യു ഫേസ്‌ബുക്കിലൂടെ മുന്നോട്ടുവെക്കുന്നു. 'അപ്പോൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നെ മജിസ്ട്രേറ്റ് മുമ്പാകെ എനിക്ക് പരാതിയില്ല സാറേ എന്ന് പറഞ്ഞാൽ കേസ് അതോടെ തീരും എന്നാണോ?' എന്നു ജോയി മാത്യു ചോദിക്കുന്നു. വീട്ടമ്മയെ പിന്തുണച്ച് പൂഞ്ഞാർ എംൽഎ പിസി ജോർജും രംഗത്ത് വന്നിരുന്നു. വെടിവച്ചു കൊല്ലണം ഈ പട്ടികളെ.. എന്നാണ് പിസി പറഞ്ഞിരുന്നത്. ക്രിമിനൽ കേസുകളിൽ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പൊലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കും. അവർക്കൊപ്പം ഞാനും ഉണ്ടാകും. എന്നും പി.സി വ്യക്തമാക്കിയിരുന്നു. ത
തിരുവനന്തപുരം: സിപിഐ.എം കൗൺസിലർ ഉൾപ്പെടെ നാലുപേർ തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസ് ഇല്ലാതായ രീതിയെ വിമർശിച്ച് ജോയ് മാത്യു. പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മജിസ്ട്രേറ്റിനു മുമ്പാകെ തനിക്കു പരാതി ഇല്ല എന്നു പറഞ്ഞാൽ അതോടെ തീരുമോയെന്നു ചോദിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയത്. നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വർഷമല്ലേയെന്ന് സംശയിച്ചാൽ തെറ്റാണോയെന്ന ചോദ്യവും ജോയ് മാത്യു ഫേസ്‌ബുക്കിലൂടെ മുന്നോട്ടുവെക്കുന്നു.
'അപ്പോൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നെ മജിസ്ട്രേറ്റ് മുമ്പാകെ എനിക്ക് പരാതിയില്ല സാറേ എന്ന് പറഞ്ഞാൽ കേസ് അതോടെ തീരും എന്നാണോ?' എന്നു ജോയി മാത്യു ചോദിക്കുന്നു.
വീട്ടമ്മയെ പിന്തുണച്ച് പൂഞ്ഞാർ എംൽഎ പിസി ജോർജും രംഗത്ത് വന്നിരുന്നു. വെടിവച്ചു കൊല്ലണം ഈ പട്ടികളെ.. എന്നാണ് പിസി പറഞ്ഞിരുന്നത്. ക്രിമിനൽ കേസുകളിൽ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പൊലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കും. അവർക്കൊപ്പം ഞാനും ഉണ്ടാകും. എന്നും പി.സി വ്യക്തമാക്കിയിരുന്നു.
തൃശ്ശൂരിൽ വീട്ടമ്മ ക്രൂരപീഡനത്തിന് ഇരായായ വാർത്ത ഭാഗ്യലക്ഷ്മിയാണ് വെളുപ്പെടുത്തിയത്. ഇന്ന് പത്രസമ്മേളനത്തിലൂടെ വീട്ടമ്മ നേരിട്ട് മാദ്ധ്യമങ്ങളുമായി സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപെടെ പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതികൾ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചെന്ന് പരാതിക്കാരി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് രണ്ടു ദിവസം മുൻപാണു ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച പോസ്റ്റ് ഫേസ്‌ബുക്കിലിട്ടത്. ഇതിനു ശേഷം ഇന്നോളം പെൺകുട്ടിക്കു സാധാരണ ജീവിതത്തിലേക്ക് എത്താനായിട്ടില്ല. ഭർത്താവിനു സുഖമില്ലെന്നു പറഞ്ഞു വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയായിരുന്നു സുഹൃത്തുക്കളുടെ പീഡനം.
ജോയി മാത്യു, പി.സി. ജോർജിനെപ്പോലെ തന്നെ നിരവധി ആളുകൾ വീട്ടമ്മയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. നിയമം അർഹിക്കുന്ന ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് ഭൂരിഭാഗം പേരും വാദിക്കുന്നത്. അതേസമയം പ്രതിയെ നിയമത്തിന് വിട്ടു കൊടുക്കരുതെന്ന് പറയുന്നവരും ഉണ്ട്.