- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗായകൻ ജോയ് പീറ്ററിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് തലശ്ശേരിയിലെ പുന്നോൽ മാക്കൂട്ടം റെയിൽവേ ഗേറ്റിൽ; ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്; വിടവാങ്ങുന്നത് 90കളിൽ തമിഴ് ഗാനങ്ങളുടെ ആലാപനത്തിലൂടെ ആരാധകരെ നേടിയ ഗാനമേളക്കാരൻ
തലശ്ശേരി: പ്രഫഷനൽ ഗായകൻ ഈങ്ങയിൽ പീടിക അനുഗ്രഹിൽ ജോയ് പീറ്ററിനെ (52) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നോൽ മാക്കൂട്ടം റെയിൽവേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ഒമ്പതോടെയാണ് ജോയ് പീറ്ററിന്റെ മൃതദേഹം കണ്ടെത്തിയത്. മലബാർ മേഖലയിലെ ഗാനമേള ട്രൂപ്പുകളിലെ പ്രമുഖ ഗായകനായിരുന്നു. സാരംഗ് ഓർക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ഈങ്ങയിൽപീടിക അനുഗ്രഹിൽ ജോയ് പീറ്റർ ഗാനമേള വേദിയിലെത്തുന്നത്. 90കളിൽ തമിഴ് ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ടായിരുന്നു. മൃതദേഹം മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: റാണി പീറ്റർ. മക്കൾ: ജിതിൻ, റിതിൻ. ഭാര്യ റാണി പീറ്ററും മികച്ച ഗായികയാണ്.
തലശ്ശേരി: പ്രഫഷനൽ ഗായകൻ ഈങ്ങയിൽ പീടിക അനുഗ്രഹിൽ ജോയ് പീറ്ററിനെ (52) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നോൽ മാക്കൂട്ടം റെയിൽവേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ഒമ്പതോടെയാണ് ജോയ് പീറ്ററിന്റെ മൃതദേഹം കണ്ടെത്തിയത്.
മലബാർ മേഖലയിലെ ഗാനമേള ട്രൂപ്പുകളിലെ പ്രമുഖ ഗായകനായിരുന്നു. സാരംഗ് ഓർക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ഈങ്ങയിൽപീടിക അനുഗ്രഹിൽ ജോയ് പീറ്റർ ഗാനമേള വേദിയിലെത്തുന്നത്.
90കളിൽ തമിഴ് ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ടായിരുന്നു. മൃതദേഹം മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: റാണി പീറ്റർ. മക്കൾ: ജിതിൻ, റിതിൻ. ഭാര്യ റാണി പീറ്ററും മികച്ച ഗായികയാണ്.
Next Story