- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ സഹകരണബാങ്ക് വിഷയത്തിൽ പ്രതികരണവുമായി ജോയി മാത്യു; കരുവന്നുർ വീരനെന്ന സഹകരണ വൈറസ് അതിവ്യാപനശേഷിയുള്ള വൈറസെന്ന് പരിഹാസം; താരത്തിന്റെ പ്രതികരണം ഫേസ്ബുക്ക് കുറിപ്പിലുടെ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. പരിഹാസാത്മകമായാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്്റ്റ്. കോവിഡ് എന്ന വൈറസിന് വാക്സിന് കണ്ട്പിടിച്ചു. എന്നാൽ സഹകരണ വൈറസായ കരുവന്നൂർ വീരനിൽ നിന്ന് എത്രയും വേഗം നിക്ഷേപകരോട് രക്ഷപ്പെടാനാണ് ജോയ് മാത്യു പറയുന്നത്.
'കൊവിഡിനെ ചെറുക്കാൻ വാക്സിൻ കണ്ടുപിടിച്ചു. 'കരുവന്നൂർ വീരൻ 'എന്ന നമ്മുടെ സ്വന്തം സഹകരണ വൈറസിന് അതിവേഗ വ്യാപനമാണുള്ളതത്രെ. അതിനാൽ ജീവനിൽ കൊതിയുള്ള നിക്ഷേപകർ ഉള്ള മുതലും തിരിച്ചെടുത്ത് എവിടേക്കെങ്കിലും മാറുന്നതാണ് നല്ലത്.' എന്നിങ്ങനെയാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്.
അതേസമയം വായ്പാ തട്ടിപ്പ് കേസ് അന്വേഷണം കൂടുതൽ സിപിഐഎം പ്രാദേശിക നേതാക്കളിലേക്ക് നീളുന്നതായി സൂചന. പ്രതികളെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഒളിവിൽ പോയ പ്രതികൾക്കായി ഊർജിതമായ അന്വേഷണമാണ് നടക്കുന്നത്. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി.
നാലാം പ്രതി കിരൺ വിദേശത്തേക്ക് കടന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഓഡിറ്റ് റിപ്പോർട്ട് പരസ്യമായത് മുതൽ പ്രതികൾ ഒളിവിൽ പോയി. ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ ബൈൽ ഫോണുകൾ സ്വിച്ച ഓഫ് ആണ്.
മറുനാടന് മലയാളി ബ്യൂറോ