ന്യൂഡൽഹി: രാജ്യമെങ്ങും നടക്കുന്ന അവയവദാനം നിരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും അതിനാവശ്യമായ സൗകര്യമൊരുക്കാനും കേന്ദ്രസർക്കാർ മുൻകൈയെടുക്കും. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർഡ ദേശീയ അവയവദാന രജിസ്ട്രി തുടങ്ങി. ഇതിന്റെ ഉദ്ഘാടനം ന്യൂഡൽഹിയിലെ സഫ്ദര്ജങ് ആസപത്രിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ നിർ്‌വഹിച്ചു.

അവയവദാനത്തിന്റെ പ്രാധാന്യം പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തും. നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാന്‌സപ്ലാന്റ് ഓർഗനൈസേഷൻ (എന്.ഒ.ടി.ടി.ഒ) എന്നാണ് രജിസ്ട്രിക്ക് പേര്. സഫ്ദര്ജങ് ആസപത്രിയാണ് ഇതിന്റെ ആസ്ഥാനം. അവയവദാനത്തിനുള്ള മാർഗനിര്‌ദേശങ്ങളും മര്യാദക്രമങ്ങളും നയങ്ങളും രൂപീകരിക്കും. അവയവദാനം, അവയവംമാറ്റിവെക്കൽ എന്നീ കാര്യങ്ങളിൽ പാരാമെഡിക്കൽ ജീവനക്കാർക്കും ആരോഗ്യരക്ഷാ പ്രവർത്തകർക്കും കേന്ദ്രം പരിശീലനംനല്കും. മതപരമായ കാരണങ്ങളാൽ അവയവദാനത്തിന് മടിക്കുന്നവരെ കണ്ടെത്തി ബോധവത്കരിക്കാന് ഇവരെ ശീലിപ്പിക്കും.

വിവധ സംഘടനകളെ ഏകോപിപ്പിച്ചാകും രജിസ്ട്രിയുടെ പ്രവർത്തനം. സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുകയും ചെയ്യും. പാഠ്യ പദ്ധതിയിൽ അവയവദാനത്തെ ഉൾപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് ഇതേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുമെന്ന് രാജ്യത്തെ ആറാം അവയവദാന ദിനാചരണത്തിനെത്തിയവരെ അഭിസംബോധന ചെയ്യവേ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യമെമ്പാടും നിന്നുള്ള ഒട്ടേറെ അവയവദാതാക്കളെയും കുടുംബങ്ങളെയും ചടങ്ങിൽ ആദരിച്ചു.

ഇന്ത്യയിൽ ഓരോ വർഷവും രണ്ടുലക്ഷം പേർക്ക് വൃക്കയും ഒരുലക്ഷം പേർക്ക് കരളും ആവശ്യമുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ, ആവശ്യമായതിന്റെ രണ്ടോ മൂന്നോ ശതമാനം അവയവങ്ങളേ ലഭിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് പുതിയ ഇടപെടൽ.