- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ക്ലബ് ഹൗസ് ഹണിമൂൺ പീരിഡ് കഴിഞ്ഞു മാത്രമേ അതിനെ വിലയിരുത്താനാകൂ; ജീവിതത്തിൽ നമ്പർ വൺ ഭീരുവായവൻ ഫേസ്ബുക്കിൽ ഗുണ്ട കളിക്കും; സ്വന്തം സ്വരവും മുഖവും ഫോൺനമ്പരുമൊക്കെ ഉള്ളതിനാൽ ഫേക്ക് സാധ്യത ക്ലബ് ഹൗസിൽ കുറവാണ്; ഫേസ്ബുക്കും ക്ലബ് ഹൗസും: ജെഎസ് അടൂർ എഴുതുന്നു
സാമൂഹിക മാധ്യമങ്ങൾ മനുഷ്യർ പരസ്പരം വിനിമയ ചെയ്യുന്ന രീതിയിൽ വിപ്ലവമുണ്ടാക്കി. അതു ഡിജിറ്റൽ വിപ്ലവത്തിന്റെ ഒരു വക ഭേദമാണന്. സാമൂഹിക മാധ്യമങ്ങൾ ഇപ്പോൾ ഒരുപാട് മനുഷ്യരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി. അതു മനുഷ്യരെയും സമൂഹത്തെയും മാറ്റി മറിച്ചു. ഉദാഹരണത്തിന് തൊട്ട് അടുത്ത അയൽപക്കത്തു ഉള്ളവരെ അറിയില്ലായിരിക്കും. അല്ലെങ്കിൽ അവരോട് സംസാരിക്കാൻ സമയം ഇല്ലായിരുക്കും. അതെ സമയം പതിനായിരം മൈൽ അകലെ സുഹൃത്തുക്കൾ ഉണ്ടായിരിക്കും. സാമൂഹിക മാധ്യമങ്ങൾ ഒരു imagined community സൃഷ്ട്ടിക്കുമ്പോൾ പലപ്പോഴും മനുഷ്യർ തമ്മിൽ തമ്മിൽ മിണ്ടിയും പറഞ്ഞും വീട്ടിൽ സംസാരിച്ചുമൊക്കെ ചെയ്യുന്നത് കുറയും.
ഒരേ ബസ്സിലോ ട്രെയിനിലോ സഞ്ചരിക്കുന്ന മനുഷ്യർ പരിചയപ്പെട്ടു പലപ്പോഴും സുഹൃത്തക്കളാകും. സോഷ്യൽ മീഡിയ വിപ്ലവത്തോടെ എല്ലാവരും അവരുടെ സ്മാർട്ട് ഫോൺ ലോകത്തു ആയിരിക്കും. തൊട്ട് അടുത്തു ഇരിക്കുന്നവർ അപരിചതരാകും. വേറൊരു രാജ്യത്തു പതിനായിരം കിലോമീറ്റർ അകലെയുള്ളവർ പരിചിതരാകും. തൊട്ട് അയല്പക്കത്തെ ആളുകളോട് സംസാരിക്കാൻ നേരെമില്ലാത്ത അവസ്ഥ. ഒരു മനുഷ്യനു ഇപ്പോൾ പിരിഞ്ഞിരിക്കാൻ വയാത്ത ഒരേ ഒരു സാധനം അവരുടെ സ്മാർട്ട് ഫോണാണ്. വീട്ടുകാരോട് പല മുറിയിൽ ഇരുന്നു വിനിമയം ചെയ്യുന്നത് പോലും സമൂഹമാധ്യമങ്ങളിൽ കൂടെയായി.
ഇപ്പോൾ നമ്മളിൽ ഒരുപാട് പേർ വാട്സ് ആപ്പ് ഫാമിലികളായി പരിണമിച്ചു. ഫേസ്ബുക്ക് വഴി പണ്ട് കോളേജിലും സ്കൂളിലും പഠിച്ചവരെയും പഴയ ബന്ധങ്ങൾ പുതുക്കാനും സാധിക്കുന്നു എന്നതാണ് അതിൽ കണ്ട ഒരു പ്രയോജനം. രണ്ടാമത്തെത് നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ വായിക്കുവാനും പഠിക്കുവാനും സാധിക്കും.
മൂന്നാമത്. അതു പലപ്പോഴും പുതിയ മാനുഷിക ബന്ധങ്ങൾക്ക് ഇടനൽകും. ഫേസ്ബുക്കിൽ പരിചചയപ്പെട്ട പലരും ഇന്ന് ആത്മ സുഹൃത്തുക്കളാണ്. പുതിയ സൗഹൃദങ്ങൾ കണ്ടെത്താൻ സാധിക്കുന്നു. ഇവിടെ കണ്ടുമുട്ടി ജീവിതം പങ്കിടുന്നവർ പലരുണ്ട്. അതുപോലെ എഴുതുന്നവർക്ക് ഇത് ഒരു ബ്രോഡ്കാസ്റ്റിങ് പ്ലാറ്റഫോമാണ്. അങ്ങനെ വായിക്കുന്നവരും എഴുതുന്നവരുമുണ്ട്. എന്റെ ഫേസ്ബുക്ക് ഐഡി പേരായി മാറിയ അവസ്ഥയാണ്. എന്റെ യഥാർത്ഥ പേര് പറഞ്ഞാൽ അറിയില്ല. എന്നാൽ ഫേസ്ബുക്ക് ഐ ഡി യാണ് ഇന്ന് കേരളത്തിലെ പൊതു സമൂഹത്തിലെ പേര്.
സത്യത്തിൽ ആ പേര് തിരഞ്ഞെടുത്തത് യുഎന്നിൽ ജോലി ചെയ്യുമ്പോൾ ആ പേരിൽ തന്നെ രാഷ്ട്രീയ വിശകലനം ചെയ്യുകയോ പല രാജ്യങ്ങളിലെയും സർക്കാരിനെ വിമർശിക്കാനൊ സാധിക്കില്ല എന്നതുകൊണ്ടാണ്. പക്ഷെ അങ്ങനെ എടുത്ത പേര് കേരളത്തിൽ പ്രചരിച്ചത് ഫേസ്ബുക്കിൽ ഞാൻ മലയാളത്തിൽ എഴുതി തുടങ്ങിയത് മുതലാണ്. ഓൺലൈൻ /മുഖ്യധാര മാധ്യമങ്ങൾ എഫ് ബി ഐ ഡി ഉപയോഗിച്ചത് മുതൽ ആ പേര് പതിഞ്ഞു ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ദോഷം കാലക്രമേണ അതു ഒരു ഇക്കോ ചെമ്പറായി മാറി എന്നതാണ്. ഫേസ് ബുക്ക് ബിസിനസ് കോർപ്പറേറ്റ് താല്പര്യമായതോടെ അവർ അതിനെ മാനിപ്പുലെറ്റ് ചെയ്യുന്നു. ഫേസ് ബുക്ക് അൽഗോരിതം മാറി മറഞ്ഞു പുതിയ ചേരുവുകൾ പരീക്ഷിക്കുന്നു.
പലപ്പോഴും നമ്മുടെ എല്ലാ ഫ്രണ്ട് ലിസ്റ്റ് /ഫോളവേഴ്സിന്റ 5-10% പേരെ സാധാരണ പോസ്റ്റ് കാണുകയുള്ളു. ഫോട്ടോകൾ കൂടുതൽ ആളുകൾകാണും. അതു പോലെ പോസ്റ്റ് ചെയ്യുന്ന സമയമനുസരിച്ചു ആളുകൾ കൂടുതലൊ, കുറവോ പ്രതികരണം നടത്തും
ഫേസ്ബുക്കിൽ എന്തെങ്കിലും ന്യൂസ് ലിങ്ക് ഇട്ടാൽ കുറച്ചു മാത്രമേ കാണുകയുള്ളു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ദോഷം അതിൽ പല തരം ഫേക്ക് ഐഡികളിലൂടെ മറഞ്ഞിരുന്നു ആളുകളെ തെറി വിളിക്കാം, ആക്ഷേപിക്കാം, ഭീഷണി പ്പെടുത്താം. മൊബ് ലിഞ്ചിങ് നടത്താം. രാഷ്ട്രീയ വിരോധം മൂത്തു ആക്ഷേപിച്ചു അവഹേളിക്കാം. ട്രോൾ എന്ന പേരിൽ ആർക്ക് എതിരെയും എന്തും പറയാം.
കാരണം ഫേസ്ബുക്കിൽ നിങ്ങൾ ഏകനായാണ് വർത്തിക്കുന്നത്. അതു ഏകാകമായ പൊതു വിന്യാസമാണ്. അതു കൊണ്ടു തന്നെ ജീവിതത്തിൽ നമ്പർ വൺ ഭീരുവായവൻ ഫേസ്ബുക്കിൽ ഗുണ്ട കളിക്കും. ജീവിതത്തിൽ എലിയായവന് ഫേസ് ബുക്കിൽ പുലിയാകാം. കാരണം അതു ഒരു virtual projection നാണ്.
അതുപോലെ തിരെഞ്ഞെടുപ്പ് സമയത്ത് പലയിടത്തും ഫേസ്ബുക്ക് പല രീതിയിൽ ഉപയോഗപെടുത്തും. കേബ്രിഡ്ജ് അനലിറ്റക്ക പോലെയുള്ളത് ബിഗ് ഡേറ്റ ഉപയോഗിച്ചു തിരെഞ്ഞെടുപ്പിൽ ആളുകളെ എങ്ങനെ മണിപ്പുലെറ്റ് ചെയ്യും എന്ന് അറിഞ്ഞു. ട്വിറ്റെർ കുറെ കൂടി ബ്രോഡ്കാസ്റ്റിങ് സാധ്യതയാണ്. അവിടെ ചുരുക്കം വാക്കുകളായതുകൊണ്ടു അതിൽ പരസ്പരം വെറുപ്പു തെറികളും വിളിക്കാനുള്ള സാധ്യത കുറവാണ്. ഇൻസ്റ്റയിൽ കൂടുതലുള്ളത് ചെറുപ്പക്കാരാണ്. അവിടെ അതുകൊണ്ടു തന്നെ വ്യത്യസ്ത ഡൈനമിക്സാണു. അവിടെ രാഷ്ട്രീയം മീമ്സിലൂടെയാണ്.
വാട്സ്ആപ്പ് ചെറിയ ഫാമിലി ഗ്രൂപ്പ്, ഓഫിസ് ഗ്രൂപ്പ് ഒക്കെ വളരെ നല്ല വിനിമയമാണ്. അവിടെയുള്ള ഏറ്റവും വലിയ നൂയിസെൻസ് വെറുതെയുള്ള ഫോർവേഡുകളും പോസ്റ്ററുകളും ട്രോളുകളുമാണ്. അതിനെക്കാൾ പ്രശ്നം മിസിൻഫർമേഷ്ൻ ക്യാമ്പയിൻ. ഹെറ്റ് ക്യാമ്പയിൻ മുതലായവയാണ്.
ക്ലബ് ഹൗസാണ് പുതിയ താരം. അവിടെ ഉള്ള ഒരു ഗുണം അതു യഥാർത്ഥത്തിൽ ഒരു വോയിസ് കമ്മ്യൂണിറ്റി ആണെന്നുള്ളതാണു. അവിടെ മനുഷ്യർ ഒരുമിച്ചു ഇരുന്നു സംസാരിക്കുന്നതിന്റ ബേസിക് മര്യാദ ഇപ്പോഴുണ്ട്. സ്വന്തം സ്വരവും മുഖവും ഫോൺനമ്പരുമൊക്കെ ഉള്ളതിനാൽ ഫേക്ക് സാധ്യത അല്പം കുറവാണ് എന്ന് തോന്നുന്നു. അതു പോലെ നിങ്ങൾക്ക് ഒരു റൂമിൽ കയറി കേട്ടിട്ട് ഇഷ്ടം ഇല്ലെങ്കിൽ നിശബ്ദമായി ഇറങ്ങിപോരാം. വേണോങ്കിൽ സംസാരിക്കാം.
വേണ്ടായെങ്കിൽ വേണ്ട. അതുപോലെ നൂറു കണക്കിന് ആളുകൾക്ക് നിങ്ങളുടെ ഫേസ്ബുക്ക് വായിക്കാം. ഒരു അക്നോലെജുമെന്റും ഇല്ലാതെ. പക്ഷെ ക്ലബ് ഹൗസ് ഓഡിയൻസിനെ അറിയാം. അതുപോലെഫേസ് ബുക്ക് നുള്ള വലിയ ഒരു ലിമിറ്റെഷൻ അതു ഒരു പരിമിതമായ സ്പീച്ചു കമ്മ്യൂണിറ്റി ഇക്കോ ചേംബറാണുള്ളതാണ്. ക്ലബ് ഹൗസിൽ ഇഷ്ടം പോലെ റൂമുകൾ ഉണ്ടായതുകൊണ്ടു ചോയ്സ് കൂടുതലാണ്.
അവിടെയും മലയാളികളിൽ പലരും ഇവിടുത്തെ കക്ഷി രാഷ്ട്രീയവും അതിലെ പല്ലവികൾക്കും അപ്പുറം പോകാത്ത അവസ്ഥയുണ്ടാകും. പതിയെ അങ്ങനെയുള്ള സ്ഥലങ്ങൾ ഇക്കോ ചേംബർ മാത്രമാകും. ഒരേ പാർട്ടിക്കാരും ഒരേ മതക്കാരും ഒരേ സംഘടനക്കാരുമുള്ള ഇടങ്ങൾ. യഥാർത്ഥത്തിൽ സാമൂഹിക മാധ്യമങ്ങൾ എങ്ങനെ ഓരോരുത്തരും ഉപയോഗിക്കുന്നത് അവരുടെ വിവിധ സമയങ്ങളിലെ മാനസിക അവസ്ഥയും സമീപനവുമനുസരിച്ചു മാറും.
ഇന്ന് ലോകത്തു മനുഷ്യരിൽ ഒരുപാട് ആളുകൾ വലിയ പരിധിവരെ ജീവിക്കുന്നത് ആപ്പുകൊണ്ടും അതുപോലെ സാമഹിക മാധ്യമ വിനിമയത്തിൽ കൂടിയാണ് ക്ലബ് ഹൗസ് ഹണിമൂൺ പീരിഡ് കഴിഞ്ഞു മാത്രമേ അതിനെ വിലയിരുത്താൻ സാധിക്കുകയുള്ളൂ. പതിമൂന്നു കൊല്ലം മുമ്പുള്ള ഫേസ്ബുക്ക് അല്ല ഇപ്പോൾ. ക്ലബ് ഹൗസ് ഹണിമൂൺ പീരിഡ് ആയതിനാൽ പലരുടെയും ഫേസ്ബുക്ക് പോസ്റ്റുകൾ കുറയും.