- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എങ്ങനെയാണ് ഇന്ത്യയിൽ വിവരാവകാശ നിയമവും തോഴിലുറപ്പു പദ്ധതിയും വന്നത് ? ജെ.എസ് അടൂർ എഴുതുന്നു
എങ്ങനെയാണ് ഇന്ത്യയിൽ RTI യും തോഴിലുറപ്പു പദ്ധതിയും വന്നത് ? ഇവിടെ പലരും റൈറ്റ് ടു ഇൻഫോർമേഷൻ കാംപൈനും പിന്നെ NREGA ക്കും ക്രെഡിറ്റ് എടുക്കാൻ വരുന്നുണ്ട് . ഒന്നാമതായി റൈറ്റ് ടു ഇൻഫോർമേഷനു ആദ്യമായി ആവശ്യം ഉന്നയിച്ചത് ഇന്ത്യയിലെ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾ ആണ്. ഞാൻ അതിൽ 1995 മുതൽ സജീവമായി ഉണ്ടായിരുന്നു. അതിനെ കുറിച്ച് അദ്ദ്യം ഡോക്ക്‌മെന്റ് ചെയ്തത് അന്ന് ഞാൻ നെത്ര്വതം കൊടുത്തിരുന്ന National Centre for Advocacy Studies ആണ് . അതിനു ആദ്യം പ്രചോദനം തന്നത് പ്രൊഫ് . എസ പി സാട്ടെ Prof SP Sathe) യാണ് . അദ്ദേഹമാണ് അതിനെ കുറിച്ച് ആദ്യം പുസ്തകം എഴുതിയത്. ആദ്യ freedom of Information Bill ( Draft) ഉണ്ടാക്കിയത് 1989 ൽ അഹമദബാദിലെ Consumer Education Research Centre ആണ് . അതിനു മുമ്പ് Editor's Guilds of India 1977 ൽ മൊറാർജി ദേശായിയോട് ആണ് ആദ്യമായി ഫ്രീഡം ഓഫ് ഇൻഫർമേഷൻ വേണം എന്ന് ആവശ്യപെട്ടത് രണ്ടമത്തെ ഡ്രാഫ്റ്റ് ബിൽ Right to Information പൂനയിൽ അവതരിപ്പിച്ചത് സാത്തെ സാർ ആണ് . അതിനു ചില ഭേദഗതികൾ അവതരിപ്പിച്ചത്
എങ്ങനെയാണ് ഇന്ത്യയിൽ RTI യും തോഴിലുറപ്പു പദ്ധതിയും വന്നത് ?
ഇവിടെ പലരും റൈറ്റ് ടു ഇൻഫോർമേഷൻ കാംപൈനും പിന്നെ NREGA ക്കും ക്രെഡിറ്റ് എടുക്കാൻ വരുന്നുണ്ട് . ഒന്നാമതായി റൈറ്റ് ടു ഇൻഫോർമേഷനു ആദ്യമായി ആവശ്യം ഉന്നയിച്ചത് ഇന്ത്യയിലെ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾ ആണ്. ഞാൻ അതിൽ 1995 മുതൽ സജീവമായി ഉണ്ടായിരുന്നു. അതിനെ കുറിച്ച് അദ്ദ്യം ഡോക്ക്‌മെന്റ് ചെയ്തത് അന്ന് ഞാൻ നെത്ര്വതം കൊടുത്തിരുന്ന National Centre for Advocacy Studies ആണ് . അതിനു ആദ്യം പ്രചോദനം തന്നത് പ്രൊഫ് . എസ പി സാട്ടെ Prof SP Sathe) യാണ് . അദ്ദേഹമാണ് അതിനെ കുറിച്ച് ആദ്യം പുസ്തകം എഴുതിയത്. ആദ്യ freedom of Information Bill ( Draft) ഉണ്ടാക്കിയത് 1989 ൽ അഹമദബാദിലെ Consumer Education Research Centre ആണ് . അതിനു മുമ്പ് Editor's Guilds of India 1977 ൽ മൊറാർജി ദേശായിയോട് ആണ് ആദ്യമായി ഫ്രീഡം ഓഫ് ഇൻഫർമേഷൻ വേണം എന്ന് ആവശ്യപെട്ടത് രണ്ടമത്തെ ഡ്രാഫ്റ്റ് ബിൽ Right to Information പൂനയിൽ അവതരിപ്പിച്ചത് സാത്തെ സാർ ആണ് . അതിനു ചില ഭേദഗതികൾ അവതരിപ്പിച്ചത് ഇന്ത്യയിലെ മുൻ ഹോം സെക്ക്ട്രടരി ആയിരുന്ന മാധവ് ഗോഡ്‌ബോലേ(Dr. Madhav Godbole) ആണ് . ആ വർക്ക്‌ഷോപ്പ് പൂനയിൽ സംഘടിപ്പിച്ചത് NCAS ആണ് . അന്ന് ഇന്ത്യ ആകെ വർക്ഷോപ്പ് സംഘടിപ്പിച്ചത് NCAS ഉം അതിനു നേതൃത്വം കൊടുത്ത ഞാനുമാണ്. തിരുവനന്തപുരത്ത് കനക കുന്നിൽ 1996/1997 ഇൽ ആണ് സംഘടിപ്പിച്ചത് . അന്ന് സഹായിച്ചത് ഹിന്ദു പത്രത്തിലെ ഗൗരി ദാസൻ നായരും പിന്നെ കെ എസ എസ പി യിലെ ചില സുഹുര്തുക്കളും പ്ലാനിങ് ബോഡിലെ സുഹുർത്ത്ക്കളും ആണ് . RTI ഇന്ത്യയിൽ ആദ്യം കൊണ്ട് വന്നത് ഗോവയിൽ ആണ്. പിന്നീട് രാജസ്ഥാനിൽ . രണ്ടും കൊണ്ടുവന്നതുകൊണ്‌ഗ്രെസ്സ് സർക്കാരുകൾ ആണ്. കേരളത്തിലെ പഞ്ചായത്ത് രാജ് അക്ട്ടിൽ RTI ക്കുള്ള ഒരു പ്രോവിഷൻ കൊണ്ട് വന്നതിൽ അന്നത്തെ പ്ലാനിങ് ബോഡ് ഒരു പങ്കു വഹിച്ചിട്ടുണ്ട് . അന്ന് കേരളത്തിൽ നായനാർ ആയിരുന്നു മുഖ്യ മന്ത്രി.
അതോടൊപ്പം വളർന്നു വന്ന നാഷണൽ കാമ്പൈൻ ആണ് നാഷണൽ കാമ്പയിൻ ഫോർ റൈറ്റ് ടു ഇന്‌ഫോർമഷൻ(NCPRI) തുടങ്ങിയത് 1996 ഇൽ ആണ് . ആദ്യത്തെ മീറ്റിങ്ങിൽ തന്നെ ഏതാണ്ട് നൂറിൽ അധികം ആളുകളും സംഘടനകളും പങ്കെടുത്തു . അതിനു നേത്രത്വം കൊടുത്തവരിൽ അരുണ റോയിയും എം ക് എസ് എസും പോലെ അനേകർ ഉണ്ടായിരുന്നു. അത് ഒരു നാഷണൽ കാമ്പൈൻ ആയിരിന്നു. ആ കാമ്പയിന്റെ ഗോവ സമ്മേളനത്തിൽ കേരളത്തിലെ വിവരങ്ങളെ അവതരിപ്പിച്ചത് ജോസ് ചതുക്കുളം ആണ്. ആ വര്ഷം ബംഗ്ലൂരിൽ വച്ച് NCAS നടത്തിയ നാഷണൽ കന്‌ഫെരെന്‌സിൽ കേരളത്തെ പ്രധിനിധീകരിച്ചത് ഡോ . ജോയ് ഇളമൻ ആണ് . അരവിന്ദ് കേജരിവാൽ 2001 മുതൽ സജീവമായിരുന്നു . പല പത്ര പ്രവർത്തകരും സിവിൽ സൊസൈറ്റി ആളുകളും സജീവമായിരുന്നു. ഞങ്ങൾ അന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും കണ്ടിരുന്നു . അതിൽ യെച്ചൂരിയും ബ്രിന്ദ കാരാട്ടിനെയും കൊണ്‌ഗ്രെസ്സെ നേതാക്കളെയും കണ്ട ടീമിൽ ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട് . ചുരുക്കത്തിൽ RTI പത്തു വർഷത്തെ കളകട്ടീവ് ശ്രമ ഭലമായി ഉണ്ടായതാണ്. അതു കൊണ്‌ഗ്രെസ്സ് മാനിഫെസ്‌ട്ടോയിൽ ചേർത്തത് തിരെഞ്ഞെടുപ്പിനു മുമ്പാണ് .
പിന്നെ NREGA യുടെ യഥാർത്ഥ ഉത്ഭവം മഹാ രാഷ്ട്രയിലെ EGS (Employment Guaretee scheme). വരൾച്ചയെ നേരിടാൻ ആന്നത്തെ കൊണ്‌ഗ്രെസ്സ് സർക്കാർ ഗാന്ധിയൻ ആശയമായ റൈറ്റ് ടു വർക്ക് എന്ന ആശയത്തെയും ഭരണ ഘടനയിൽ ആർട്ടിക്കിൾ 21 ഉം പിന്നെ ആർട്ടിക്കിൾ 39(a), ആർട്ടിക്കിൾ 41 വിഭാവനം ചെയ്ത EGS തുടങ്ങിയത് 1972 ഇൽആണ് . ഇന്ദിര ഗാന്ധി 1980 ഇൽ കൊണ്ടുവന്ന - National Rural Employment Programme (NREP) 1980-89, Rural Landless Employment Guarantee Programme (RLEGP) 1983-89. അത് കഴിഞ്ഞു വന്ന Jawahar Rozgar Yojana (JRY) 1989-99 - Employment Assurance Scheme (EAS) 1993-99 ഇല്ലത്തിന്റെയും തുടർച്ച ആയിട്ടാണ് MNREGA വന്നത് . അതും കൊണ്‌ഗ്രെസ് മാനിഫെസ്റ്റോയിൽ ഉണ്ടായിരുന്നതാണ്. അതിനു വേണ്ടി ആദ്യ ആവശ്യങ്ങൾ ഉന്നയിച്ചതും സിവിൽ സൊസൈറ്റി കാമ്പൈൻ ആണ്.
ഇത്രയും പറഞ്ഞത് ഇവിടെ ചിലർ യു പി എ ഒന്നിൽ ഉണ്ടായ എല്ലാ പുരോഗമന legislation ഉം പോളിസിയും ഇടത് പക്ഷ പാർട്ടികളുടെ കാരണം ആണ് വന്നത് എന്ന് വാദിക്കുന്നത് കണ്ടാണ്. ഈ കംപൈനിൽ എല്ലാ സജീവം ആയി ഉണ്ടായിരുന്ന ആളാണ് ഞാൻ. ഈ കാമ്പൈൻന്റെ എല്ലാം ഡോക്കുമെന്‌ടെഷൻ ചെയ്തത് NCAS പ്രസിധീകരിച്ച ഞാൻ എഴുതി എഡിറ്റ് ചെയ്ത 'അട്വക്കസി അപ്പ് ഡേറ്റ്' ( Advocacy update)ത്രൈമാസികത്തിൽ ആണ് . താമസിയാതെ ഇതിന്റെ ചരിത്രവും എല്ലാ വിവരങ്ങളും ഉൾപ്പെടെ ഒരു പുസ്തകം എഴുതണം എന്ന് കരുതുന്നു.