- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബായ സുറിയാനി സഭയുടെ പാത്രിയർക്കാ ദിനാചരണവും വിശ്വാസപ്രഖ്യാപന മഹാസമ്മേളനവും 18 ന് കൊച്ചിയിൽ
പുത്തൻകുരിശ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പാത്രിയർക്കാ ദിനാചരണവും വിശ്വാസ പ്രഖ്യാപന സമ്മേളനവും 2018 ഫെബ്രുവരി മാസം 18-ാം തീയതി ഉച്ചകഴിഞ്ഞ് 3.00 മണിക്ക് എറണാകുളം കലൂർ ജവഹർ ലാൽ നെഹ്റു ഇന്റർ നാഷണൽ സ്റ്റേഡിയത്തോട് ചേർന്നുള്ള പരി.ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ നഗറിൽ വച്ച് നടക്കും. പരി.സഭയിലെ എല്ലാ മെത്രാപ്പൊലീത്താമാരും, ബഹു. വൈദീകരും, മുഴുവൻ ദൈവാലയങ്ങളിലെയും വിശ്വാസികളും സമ്മേളനത്തിൽ സംബന്ധിക്കും. യാക്കോബായ സുറിയാനി സഭ സ്ഥാപിച്ച ദൈവാലയങ്ങൾ സംരക്ഷിക്കുവാൻ സഭ പ്രതിജ്ഞാബദ്ധമാണ്. ഭൂരിപക്ഷം വരുന്ന വിശ്വാസികളെ പുറത്താക്കി ന്യൂനപക്ഷം പള്ളി കൈയടക്കുന്ന രീതി അനുവദിക്കുവാൻ സഭ തയ്യാറല്ല. എന്ത് ത്യാഗങ്ങൾ സഹിക്കേണ്ടി വന്നാലും സഭയുടെ സ്വത്തുക്കളും പള്ളികളും സംരക്ഷിക്കും എന്ന് യോഗം പ്രഖ്യാപിക്കും. സത്യവിശ്വാസികളായ പൂർവ്വികർ നിർമ്മിച്ച് നൂറ്റാണ്ടുകളായി യാക്കോബായ സഭാവിശ്വാസികൾ ആരാധിച്ചു വരുന്ന ദൈവാലങ്ങളിൽ നിന്ന് അവരെ പുറത്താക്കി ശവസംസ്‌ക്കാര ശുശ്രൂഷകൾ പോലും നിഷേധിക്കുന
പുത്തൻകുരിശ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പാത്രിയർക്കാ ദിനാചരണവും വിശ്വാസ പ്രഖ്യാപന സമ്മേളനവും 2018 ഫെബ്രുവരി മാസം 18-ാം തീയതി ഉച്ചകഴിഞ്ഞ് 3.00 മണിക്ക് എറണാകുളം കലൂർ ജവഹർ ലാൽ നെഹ്റു ഇന്റർ നാഷണൽ സ്റ്റേഡിയത്തോട് ചേർന്നുള്ള പരി.ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ നഗറിൽ വച്ച് നടക്കും.
പരി.സഭയിലെ എല്ലാ മെത്രാപ്പൊലീത്താമാരും, ബഹു. വൈദീകരും, മുഴുവൻ ദൈവാലയങ്ങളിലെയും വിശ്വാസികളും സമ്മേളനത്തിൽ സംബന്ധിക്കും. യാക്കോബായ സുറിയാനി സഭ സ്ഥാപിച്ച ദൈവാലയങ്ങൾ സംരക്ഷിക്കുവാൻ സഭ പ്രതിജ്ഞാബദ്ധമാണ്. ഭൂരിപക്ഷം വരുന്ന വിശ്വാസികളെ പുറത്താക്കി ന്യൂനപക്ഷം പള്ളി കൈയടക്കുന്ന രീതി അനുവദിക്കുവാൻ സഭ തയ്യാറല്ല. എന്ത് ത്യാഗങ്ങൾ സഹിക്കേണ്ടി വന്നാലും സഭയുടെ സ്വത്തുക്കളും പള്ളികളും സംരക്ഷിക്കും എന്ന് യോഗം പ്രഖ്യാപിക്കും.
സത്യവിശ്വാസികളായ പൂർവ്വികർ നിർമ്മിച്ച് നൂറ്റാണ്ടുകളായി യാക്കോബായ സഭാവിശ്വാസികൾ ആരാധിച്ചു വരുന്ന ദൈവാലങ്ങളിൽ നിന്ന് അവരെ പുറത്താക്കി ശവസംസ്‌ക്കാര ശുശ്രൂഷകൾ പോലും നിഷേധിക്കുന്ന നീതി രഹിതങ്ങളായ പ്രവർത്തനങ്ങളോടുള്ള പ്രതികരണം കൂടിയാകും ഈ കൂടിവരവ്. ബഹു. സുപ്രീം കോടതിയിൽ പോലും വ്യക്തമാക്കിയിട്ടുള്ളതു പോലെ പരി.അന്ത്യോഖ്യാ സിംഹാസനവും സഭയും തമ്മിലുള്ള പൂർവ്വീക ബന്ധം നിലനിർത്തുവാൻ യാക്കോബായ സഭ പ്രതിജ്ഞാബന്ധമാണ്.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന പള്ളി പ്രതിനിധിയോഗം ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ രക്ഷാധികാരിയും, പരി.എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചെയർമാനായും, സഭയിലെ മെത്രാപ്പൊലീത്താമാർ വൈസ് ചെയർമാന്മാരായും , വൈദീക ട്രസ്റ്റി വന്ദ്യ മത്തായി പൂവന്തറ കോറെപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജോർജ്ജ് മാത്യു തെക്കേത്തലയ്ക്കൻ എന്നിവർ കൺവീനർമാരായും വിവിധ കമ്മിറ്റികൾക്ക് രൂപ നൽകി.
വിശ്വാസ പ്രഖ്യാപന സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗീക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ ഫേസ്‌ബുക് പേജിൽ(JSC News) കാണാം.