താല: സെന്റ്. ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ്പള്ളിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വെക്കേഷൻ ബൈബിൾ ക്ലാസ്സുകൾ ജൂലൈനാല്, അഞ്ച്, ആറ്, ഏഴ് തിയതികളിലായി നടത്തപ്പെടുന്നു.

ന്യൂകാസിലിലുള്ളസെന്റ്. ഫീനിയൻസ് ഹാളിൽ വച്ച് രാവിലെ 10.00 മണി മുതൽ വൈകിട്ട് 4.00 മണിവരെയായിരിക്കും ക്ലാസ്സുകൾ നടത്തപ്പെടുന്നത്. ഏഴാം തിയതി വെള്ളിയാഴ്ചരാവിലെ 10.00 മണിക്ക് നോക്ക്മിറ്റൻ പള്ളിയിൽ വച്ച് അർപ്പിക്കപ്പെടുന്നവി.കുർബ്ബാനയോടും ശേഷം നടത്തപ്പെടുന്ന റാലിയോടും കൂടി ഈ വർഷത്തെ VBSസമാപിക്കുന്നതാണ്.

താത്പ്പര്യമുള്ള എല്ലാ കുട്ടികളെയും VBS ലേക്ക്‌സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കുട്ടികളുടെ പേര് രജിസ്റ്റർചെയ്യുവാനുള്ളവർ ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് എത്തിച്ചേരേണ്ടതാണ്എന്ന് അഭ്യർത്ഥിക്കുന്നു