- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുബൈൽ ഒഐസിസി സൗദി ദേശീയ ദിനം ആഘോഷിച്ചു
ജുബൈൽ: ഒഐസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി സൗദി ദേശീയ ദിനം വളരെ വിപുലമായ പരിപാടികളോടെ ജുബൈൽ ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ ആഘോഷിച്ചു. മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ ജുബൈൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾസയ്യിദ് ഹമീദിനെയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഷിഹാബ് കൊട്ടുകാടിനെയും ചടങ്ങിൽ ആദരിച്ചു. സാംസ്‌കാരിക സമ്മേളനം ഒഐസിസി
ജുബൈൽ: ഒഐസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി സൗദി ദേശീയ ദിനം വളരെ വിപുലമായ പരിപാടികളോടെ ജുബൈൽ ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ ആഘോഷിച്ചു. മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ ജുബൈൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾസയ്യിദ് ഹമീദിനെയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഷിഹാബ് കൊട്ടുകാടിനെയും ചടങ്ങിൽ ആദരിച്ചു.
സാംസ്‌കാരിക സമ്മേളനം ഒഐസിസി ദമ്മാം റീജണൽ പ്രസിഡന്റ് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു. മുൻ കെ പി സി സി മെമ്പർ കെ വൈ സുധീന്ദ്രൻ ദേശീയ ദിന സന്ദേശം നൽകി. ലക്ഷകണക്കിന് പ്രവാസി മനസുകളിൽ, പെറ്റമ്മ ആയ ഇന്ത്യയെ പോലെ ആണ് തങ്ങൾക്കു അന്നം തരുന്ന സൗദിയുടെയും സ്ഥാനം. ഈ രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ ഓരോ പ്രവാസിയും ബാധ്യസ്ഥരാണ് എന്ന് അദ്ദേഹം പറഞ്ഞു. ഓ ഐ സി സി ദമ്മാം റീജണൽ മുൻ പ്രസിഡന്റ് പി എം നജീബ് മുഖ്യ പ്രഭാഷണം നടത്തി.
സിറാജ് പുറക്കാട് സയ്യിദ് ഹമീദിനെയും, നസീർ തുണ്ടിൽ ഷിഹാബ് കൊട്ടുകാടിനെയുംമൊമന്റോ നല്കി ആദരിച്ചു. സുരേഷ് കണ്ണൂർ, ബി എം ഫാസിൽ എന്നിവർ യഥാക്രമം പൊന്നാടകൾ അണിയിച്ചു. ജുബൈലിലെ മലയാളി സമൂഹം തരുന്ന ഈ സ്‌നേഹാദരവുകൾ എന്നും മനസ്സിൽ ഒരു സുഖമുള്ള ഓർമയായി നില നിൽക്കുമെന്ന് സയ്യിദ് ഹമീദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. സാധാരണകാരനായ തനിക്കു ലഭിച്ച ഈ പുരസ്‌കാരം സൗദി അറേബ്യയിലെ ഓരോ പ്രവാസി മലയാളിക്കും അവകാശപെട്ടതാണെന്ന് ഷിഹാബ് കൊട്ടുകാട് പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപെട്ട ഓ ഐ സി സി ദമ്മാം റീജണൽ പ്രസിഡന്റ് ബിജു കല്ലുമലയെയും ജനറൽ സെക്രടറി ഷിഹാബ് കായംകുളത്തിനെയും ചന്ദ്രൻ കല്ലട അഭിനന്ദിച്ചു. ജുബൈൽ ഓ ഐ സി സി രണ്ടാം ഘട്ട മെമ്പർഷിപ്പ് വിതരണ ഉത്ഘാടനം കിച്ചു കായംകുളത്തിന് നൽകി ബിജു കല്ലുമല നിർവഹിച്ചു. പ്രവാസി ഗായകൻ ഫൈസൽ മേഘ മൽഹാറിനെ ജുബൈൽ ഓ ഐ സി സി സെക്രടറി നജീബ് നസീർ ആദരിച്ചു.
ഷിഹാബ് കായംകുളം ആമുഖ പ്രസംഗം നടത്തി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ താഹിർ മോഹിയുദീൻ, റോയ് ശാസ്താംകോട്ട, സുരേഷ് കുന്നം , ഇ കെ സലിം, ബൈജു കുട്ടനാട്, നബിൽ, നിഷാദ് കളമശ്ശേരി, സക്കീർ ഹുസൈൻ, സന്തോഷ് വിളയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.. ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പറും ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ ചന്ദ്രൻ കല്ലട അധ്യക്ഷൻ ആയിരുന്നു. ഷാജിദ് കാക്കൂർ സ്വാഗതവും റഫിഖ് പൊന്മള നന്ദിയും പറഞ്ഞു . റഹിം (കെ എം സി സി) ഉമേഷ് കളരിക്കൽ (നവോദയ) അക്‌ബർ (തനിമ) ഇബ്രാഹീം കുട്ടി ആലുവ (ഗ്ലോബൽ മലയാളി) നാസ്സർ പെരുമ്പാവൂർ (തേജസ്) മുനീബ് ഹസൻ (ചന്ദ്രിക) ഉമ്മർ ഖാൻ (ജുബൈൽ മെഡിക്കൽ സെന്റർ) റഹിം (ടോസ്റ്റ് മാസ്റ്റർ), ബാപ്പു തെഞ്ഞിപാലം എന്നിവർ പങ്കെടുത്തു. അൻസിൽ ആലപ്പുഴ, അജ്മൽ കൊല്ലം, മനോജ് ഗുരുകുലം, എൻ . ശിവദാസൻ, നൗഫൽ പിലാചെരി, റെജി ജോർജ്, വർഗീസ് യോഹന്നാൻ, അലിഫ് ചങ്ങനാശ്ശേരി, മുഹമ്മദ് ജാസ്, വിഷ്ണു വിജയ്, സാജിദ് പല്ലന, ജംഷീർ ഹംസ, അനിൽ കുമാർ, അഹമദ് കബീർ എന്നിവർ നേത്രത്വം നൽകി.
ഫൈസൽ മേഘ മൽഹാർ, അസാസ് ഷാജി, അക്‌ബർ, ഊർമിള, ദിയ ഹാരിസ്, സായാന്ത് കൃഷ്ണ, അലൈന ആന്റണി, ഗൗരി സനൽ, സനൂപ വിനോദ്, അനാമിക എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ജുബൈൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി മാസ്റ്റർ ഫൈസൽ അവതാരകൻ ആയിരുന്നു.