ജുബൈൽ: കെപിസി സി നിർദേശപ്രകാരം ഓഐസിസിയിൽ നടക്കുന്ന സംഘടന തിരഞ്ഞെടുപ്പ് ജുബൈലിലും പൂർത്തിയായി. ചന്ദ്രൻ കല്ലട പ്രസിഡണ്ട് ആയ പുതിയ ജുബൈൽ ഏരിയ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ റഹിമാൻ ജനറൽ സെക്രട്ടറിയും ഷാജിദ് കാകൂർ ട്രഷററും ആയി ജുബൈലിൽ ചേർന്ന ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.
ദമ്മാം  പ്രവിശ്യയിൽ  ഏറ്റവും  അംഗങ്ങളെ  ചേർത്ത ജുബൈൽ  ഏരിയ  കമ്മിറ്റി തിരഞ്ഞെടുപ്പിൽ, അംഗത്വം ഉള്ള 90 % ൽ അധികം  പ്രവർത്തകർ പങ്കെടുത്തു. മുഖ്യ വരണാധികാരി ആയ   സോൺ  രക്ഷാധികാരി  അബ്ദുൽ ഹമീദ്  തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷിഹാബ്  കായംകുളം  അവതരിപിച്ച  പാനലിനെ  യോഗം ഏകപക്ഷീയമായി തിരഞ്ഞെടുത്തു.
 
വിൽസൺ  തടത്തിൽ  സുരേഷ്  കണ്ണൂർ (വൈസ് പ്രസിഡന്റ്മാർ) റഫീഖ് പൊന്മള, നജീബ് നസീർ, മനോജ് നാരായണൻ, അഹമ്മദ്  കബിർ( സെക്രട്ടറിമാർ) വർഗീസ്  യോഹന്നാൻ  (ജോയിന്റ് ട്രഷറർ) നസീർ  തുണ്ടിൽ (ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വിഷ്ണു  വിജയ് (കള്ച്ചറല്), കിച്ചു  കായംകുളം (സ്‌പോര്ട്‌സ്),ഭാസ്‌കരൻ  കൊടുവള്ളി എന്നിവർ പ്രത്യേക ചുമതലയുള്ള സെക്രട്ടറിമാരാണ്. വരുൺ രാജൻ, അജ്മൽ താഹ  കൊയ, സിറാജ്  പുറക്കാട് , എൻ .ശിവദാസൻ , അനൂപ്  പുത്തൻ  വീട്ടിൽ , ബീ  എം  ഫസിൽ , അജ്മൽ സലീം , അംജത്  അടൂർ , അസിൻ  ആറ്റിങ്ങൽ , ജംഷീർ ഹംസ, നൗഫൽ  പിലാചെരി , ജാബിർ പീ. കെ എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായും  അഡ്വ : സുധീന്ദ്രൻ, ഷിഹാബ്  കായംകുളം എന്നിവർ  ഉൾപടെ  ഉള്ള  17 പേരെ  റീജിയണല്
കമ്മിറ്റിയിൽ വോട്ട്  അവകാശം  ഉള്ള പ്രതിനിധികൾ  ആയും തിരഞ്ഞെടുത്തു.
സ്ഥാനം  ഒഴിയുന്ന   ജനറൽ  സെക്രട്ടറി ഷിഹാബ്  കായംകുളം  സംഘടന പ്രവർത്തന റിപ്പോര്ട്ട്  അവതരിപിച്ചു . മറ്റു വരണാധികാരികളായ സുരേഷ്  കുന്നം, അലി  പെരുമ്പാവൂർ , സന്തോഷ്  വിളയിൽ  എന്നിവരും  തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ചന്ദ്രൻ  കല്ലട ആദ്യക്ഷൻ  ആയിരുന്നു. വിൽസണ്  തടത്തിൽ  സ്വാഗതവും നജീബ്  നസീർ നന്ദിയും പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപെട്ട  കമ്മിറ്റിക്ക്  സോൺ പ്രസിഡന്റ്  പീ  എം  നജീബ് , മുഖ്യ  രക്ഷാധികാരി  അഹമ്മദ് പുളിക്കാൻ , ജനറൽ  സെക്രട്ടറി  ബിജു കല്ലുമല എന്നിവർ  അനുമോദനം  അറിയിച്ചു.