ദമാം:കിഴക്കൻ പ്രവിശ്യയിലെ പ്രധാന എംബസ്സി സ്‌കൂളായ ജുബൈൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന കവർച്ചയിൽ അര ലക്ഷം റിയാലിന്റെ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്.സ്‌കൂളിന്റെ സിൽവർ ജൂബിലി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വൈസ് പ്രിൻസിപ്പലിന്റെ ഓഫിസിലും കംപ്യൂട്ടർ ലാബിലുമാണ് കവർച്ച നടന്നത്.

ആറു ലാപ്ടോപ്പുകൾ, പതിനായിരത്തിലേറെ വില വരുന്ന പ്രൊജക്റ്ററുകൾ, 3500 റിയാൽ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്. മുഖം മറച്ച അക്രമികളുടെ ദൃശ്യങ്ങൾ കെട്ടിടത്തിലെ സി സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടംഗ സംഘമാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്

സ്‌കൂളിന്റെ മതിൽ ചാടിക്കടന്നു ഉള്ളിൽ കടന്ന സംഘം സിൽവർ ജൂബിലി ബ്ലോക്കിൽ മോഷണം നടത്തിയ ശേഷം പെൺകുട്ടികളുടെ സീനിയർ പ്രൈമറി വിഭാഗത്തിലേക്ക് നീങ്ങുന്നതായി ദൃശ്യങ്ങളിലുണ്ട്.

പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി