- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ അവബോധത്തിൽ സഭയെ നിർത്തുന്നത്തിൽ സഭാതാരക വഹിച്ച പങ്ക് പ്രശംസനീയം: മാർ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
ഷാർജ: സഭയുടെ നാവായി നിന്ന് കൊണ്ട് ദേശീയ ബോധം സഭാ ജനങ്ങളിൽ വളർത്തിയടുക്കുന്നതിലും ദേശീയതയെ ഉണർത്തുന്നതിലും വേദപുസ്തകാടിസ്ഥാനത്തിൽ സഭയെ വളർത്തുന്നതിലും സഭ താരക വഹിച്ച പങ്കു നിർണായകമാണ് എന്ന് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത പ്രസ്താവിച്ചു. 125 വർഷങ്ങൾ പിന്നിട്ട് ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന മലങ്കര സഭാ താരകയുടെ യു എ ഇ യിലെ ജൂബിലി സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഷാർജ മാർത്തോമ്മ പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പ ആദ്ധ്യക്ഷ്യം വഹിച്ചു.റവ: സിബി റ്റി മാത്യൂസ് സ്വാഗതം ആശംസിച്ചു.റവ സിജു സി ഫിലിപ്പ്, റവ ഷിജോയ് ഏബ്രഹാം സ്‌കറിയ. റവ സജേഷ് മാത്യൂസ്, തോമസ് മാത്യു, ചെറിയാൻ തോമസ്, പ്രോമോദ് ജോർജ് എന്നിവർ ആശംസ പ്രസംഗം നടത്തി. മാത്യു ഫിലിപ്പ് ശ്രുതിമധുരമായ ഗാനം ആലപിച്ചു.. സഭാ താരക യു എ ഇ കോർഡിനേറ്റർ ജോബി കെ ജോഷ്വ നന്ദി പ്രകാശിപ്പിച്ചു. റവ സുനിൽ എം ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്കും റവ ജോ മാത്യു സമാപന പ്രാർത്ഥനയ്ക്കും ന
ഷാർജ: സഭയുടെ നാവായി നിന്ന് കൊണ്ട് ദേശീയ ബോധം സഭാ ജനങ്ങളിൽ വളർത്തിയടുക്കുന്നതിലും ദേശീയതയെ ഉണർത്തുന്നതിലും വേദപുസ്തകാടിസ്ഥാനത്തിൽ സഭയെ വളർത്തുന്നതിലും സഭ താരക വഹിച്ച പങ്കു നിർണായകമാണ് എന്ന് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത പ്രസ്താവിച്ചു. 125 വർഷങ്ങൾ പിന്നിട്ട് ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന മലങ്കര സഭാ താരകയുടെ യു എ ഇ യിലെ ജൂബിലി സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഷാർജ മാർത്തോമ്മ പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പ ആദ്ധ്യക്ഷ്യം വഹിച്ചു.റവ: സിബി റ്റി മാത്യൂസ് സ്വാഗതം ആശംസിച്ചു.റവ സിജു സി ഫിലിപ്പ്, റവ ഷിജോയ് ഏബ്രഹാം സ്‌കറിയ. റവ സജേഷ് മാത്യൂസ്, തോമസ് മാത്യു, ചെറിയാൻ തോമസ്, പ്രോമോദ് ജോർജ് എന്നിവർ ആശംസ പ്രസംഗം നടത്തി. മാത്യു ഫിലിപ്പ് ശ്രുതിമധുരമായ ഗാനം ആലപിച്ചു..
സഭാ താരക യു എ ഇ കോർഡിനേറ്റർ ജോബി കെ ജോഷ്വ നന്ദി പ്രകാശിപ്പിച്ചു. റവ സുനിൽ എം ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്കും റവ ജോ മാത്യു സമാപന പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.മലങ്കര സഭയുടെ നവീകരണാശയങ്ങൾ കാലാനുസൃ തമായും സുവിശേഷാടിസ്ഥാനത്തിലും സഭാ ജനങ്ങളിലേക്ക് സംവേദനം ചെയ്യുന്ന മഹത്വകരമായ ദൗത്യം ആണ് സഭ താരക പ്രസിദ്ധീകരണത്തിലൂടെ ചെയ്തുവരുന്നത്.