- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനശതാബ്ദിയിൽ ഡ്യൂട്ടി കയറാനായി പിറവത്തെ വീട്ടിൽ നിന്ന് ഇറങ്ങിയ അതിരാവിലെ; തൃപ്പുണ്ണിത്തുറയിലെ പുളിക്കമാലിയിലെ അപകടം ജീവനെടുത്തു; മരിച്ചത് ഹൈജമ്പിൽ രാജ്യാന്തര മത്സരങ്ങളിൽ പ്രതിനിധീകരിച്ച മലയാളി; അത്ലറ്റ് ജൂബി തോമസ് അന്തരിച്ചു
കൊച്ചി: മുൻ രാജ്യാന്തര താരവും റെയിൽവേ ടിടിഇയുമായ പിറവം നിരപ്പ് പാണാലിക്കൽ ജൂബി തോമസ്(42) അപകടത്തിൽ മരിച്ചു. ഇന്നു രാവിലെ ഒമ്പതരയ്ക്കു ശേഷം പുളിക്കമാലിയിൽ ബൈക്ക് അപകടത്തിൽ പെട്ടു വീണു കിടക്കുന്ന നിലയിയൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തൃപ്പൂണിത്തുറ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.സ്വകാര്യ ബസ് തട്ടിയിട്ടാണ് അപകടമെന്നു കരുതുന്നതായി പ്രദേശവാസികൾ പറഞ്ഞു.
വാഹനത്തിൽ ഇടിച്ചശേഷം ബസ് നിർത്താതെ പോവുകയായിരുന്നു.കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്ന ജീവനാണ് ബസ്സുകാരുടെ അനാസ്ഥകൊണ്ട് നിലച്ചുപോയത്. തൃപ്പൂണിത്തുറയിൽ നിന്നു ജനശതാബ്ദി ട്രെയിനിൽ ഡ്യൂട്ടിക്കു കയറാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
42 വയസ്സായിരുന്നു.പിങ്കി ജൂബിയാണ് ഭാര്യ.അലീസ, അലോന, അൽഫോൻസ എന്നിവർ മക്കളാണ്