കൊച്ചി: കസബ സിനിമ വിവാദവുമായി ബന്ധപ്പെട്ട് മെഗാ സ്റ്റാർ മമ്മൂട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് വിമൻസ് കളക്ടീവ് ഇൻ സിനിമ അഥവാ ഡബ്ല്യുസിസി ഷെയർ ചെയ്തിരുന്നു. എന്നാൽ പോസ്റ്റ് ചെയർ ചെയ്തത് വിവാദമായതോടെ വന്ന വേഗത്തിൽ പോസ്റ്റ് പിൻവലിച്ചു.ഈ പിൻവാങ്ങലിനെ കളിയാക്കി സംഘടനയുടെ പേരുപറയാതെ ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാമ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ജൂഡിന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങളും വരുന്നുണ്ട്.

'ഇവിടെ വീടിന്റെ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി. ഇതിലും ഭേദം റേഡിയോ ആണ്.'

നേരത്തെ നടി പാർവതി കസബ സിനിമയെ കുറിച്ച് പറഞ്ഞ ്അഭിപ്രായത്തെ ഖണ്ഡിച്ചും ജൂഡ് രംഗത്തെത്തിയിരുന്നു.