സബ എന്ന മമ്മൂട്ടി ചിത്രത്തെ വിമർശിച്ച് വിവാദത്തിലായ പാർവ്വതിയെ പരിഹസിച്ച് സംവിധായകൻ ജൂഡ് ആന്റണി. സർക്കസ് കൂടാരത്തിലെ കുരങ്ങിനോടാണ് ജൂഡ് പാർവ്വതിയെ ഉപമിച്ചിരിക്കുന്നത്.

''ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ. ??'' ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജൂഡിന്റെ പരിഹാസം.

ഐഎഫ്എഫ്‌കെയുടെ ഓപ്പൺ ഫോറത്തിൽ നടന്ന ചർച്ചയിലാണ് പാർവ്വതി കസബയേയും മമ്മൂട്ടി ചിത്രത്തേയും വിമർശിച്ചത്. മമ്മൂട്ടി കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങൾ തന്നെ വേദനിപ്പിച്ചെന്നും വലിയൊരു സ്ഥാനത്തിരിക്കുന്ന നടൻ അങ്ങനെ പറയുമ്പോൾ മഹത്വവൽക്കരിക്കപ്പെടുകയാണ്. ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ടന്നും പാർവതി പറഞ്ഞിരുന്നു.

പാർവ്വതിയുടെ പരാമർശം മമ്മൂട്ടി ആരാധകർ ഏറ്റെടുത്തതോടെ വൻ വിവാദത്തിനു വഴിവെച്ചു. സിനിമാ ലോകത്ത് നിന്നും സംവിധായകരടക്കം നിരവധി പേർ പാർവ്വതിയെ വിമർശിച്ചു. ഇതിലേക്ക് ഇപ്പോൾ ജൂഡും എത്തിയിരിക്കുകയാണ്.

എന്നാൽ ജൂഡിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ വിമർശനവുമായി നിരവധി പേർ രംഗത്ത് എത്തി. പാർവ്വതിയെ കുരങ്ങാക്കിയ ജൂഡിനെ ശക്തമായ ഭാഷയിലാണ് പലരും വിമർശിച്ചത്. നിരവധി പേർ ജൂഡിനെ വിമർശിച്ചപ്പോൾ വളരെ കുറച്ച് പേർ മാത്രമാണ് ജൂഡിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ അനുകൂലിച്ചത്.