- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക നിലയോ ചുറ്റുപാടോ പരിഗണിക്കാതെ നൽകുന്ന സംവരണം മറ്റൊരു ജനതക്ക് നൽകുന്ന അടിമത്തമാണ്; സംവരണ വിരുദ്ധ പോസ്റ്റിട്ട സംവിധായകൻ ജൂഡ് ആന്റണിക്ക് ഫേസ്‌ബുക്കിൽ പൊങ്കാല
തിരുവനന്തപുരം: ഫേസ്‌ബുക്കിൽ വളരെ സജീവമായി സംവിധായകനാണ് ജൂഡ് ആന്റണി. ഓം ശാന്തി ഓശാന എന്ന ഒരു സിനിമ മാത്രമേ എടുത്തിട്ടുള്ളൂവെങ്കിലും ജൂഡ് ആന്റണിക്കും സോഷ്യൽ മീഡിയയിൽ ശത്രുക്കളും മിത്രങ്ങളും ധാരാളം. പലപ്പോഴും ഫേസ്‌ബുക്കിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരിലാണ് പലപ്പോഴും ഇങ്ങനെ ശത്രു-മിത്രാധികൾ ഉണ്ടായത്. ഇപ്പോഴിതാ ഒരു ഫേസ്ബുക
തിരുവനന്തപുരം: ഫേസ്‌ബുക്കിൽ വളരെ സജീവമായി സംവിധായകനാണ് ജൂഡ് ആന്റണി. ഓം ശാന്തി ഓശാന എന്ന ഒരു സിനിമ മാത്രമേ എടുത്തിട്ടുള്ളൂവെങ്കിലും ജൂഡ് ആന്റണിക്കും സോഷ്യൽ മീഡിയയിൽ ശത്രുക്കളും മിത്രങ്ങളും ധാരാളം. പലപ്പോഴും ഫേസ്‌ബുക്കിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരിലാണ് പലപ്പോഴും ഇങ്ങനെ ശത്രു-മിത്രാധികൾ ഉണ്ടായത്. ഇപ്പോഴിതാ ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ജൂഡ് ആന്റണിക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല തന്നെ നടക്കുകയാണ്. ജൂഡിന്റെ പോസ്റ്റിനെതിരെ ഫേസ്‌ബുക്കിൽ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തത്.
ഒരു കാലത്ത് ഒരു ജനത അനുഭവിച്ച കഷ്ടതകൾക്ക് പരിഹാരമെന്നോണം അവരുടെ പിന്തുടർച്ചക്കാർക്ക് സാമ്പത്തിക നിലയോ ചുറ്റുപാടോ പരിഗണിക്കാതെ നൽകുന്ന സംവരണം മറ്റൊരു ജനതക്ക് നൽകുന്ന അടിമത്തമാണ് - എന്ന ജൂഡ് ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ജൂഡിനോട് വിയോജിച്ച് അഭിപ്രായം രേഖപ്പെടുത്തിയവരാണ് ഭൂരിപക്ഷവും. ഇതിൽ തന്നെ അനുകൂലിക്കുന്നവരുമുണ്ട്.
ചിലർ ജൂഡിനെ പരിധിവിട്ട് വിമർശിച്ച് രംഗത്തുവന്നപ്പോൾ കമന്റ് ബോക്‌സിലെത്തി അതേനാണയത്തിൽ തന്നെ തിരിച്ചടിയുമായി സംവിധായകനെത്തി. തെറിവിളിച്ചവരെ തിരിച്ചും തെറിവിളിച്ചാണ് ജൂഡ് രംഗം കൊഴുപ്പിച്ചത്. ഇന്നലെ ജൂഡ് ഇട്ട മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റും വിവാദമായിരുന്നു. ജെഎൻയു സമരക്കാർക്ക് എതിരായാണ് സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഞങ്ങൾ നികുതി അടയ്ക്കുന്നത് പഠനത്തിനാണെന്നും നിങ്ങളുടെ രാഷ്ട്രീയത്തിന് വേണ്ടിയല്ലെന്നുമായരുന്നു ജൂഡിന്റെ പോസ്റ്റ്.
ഈ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയവർ കൂടുതലും സിപിഐ(എം) അനുകൂലികൾ ആയിരുന്നു. നിരവധി പേർ ജൂഡിന്റെ പോസ്റ്റിനെതിരെ രംഗത്തുവന്നു. അരാഷ്ട്രീയമാണ് സംവിധായകന്റെ പോസ്‌റ്റെന്നും പറഞ്ഞുകൊണ്ടാണ് നിരവധി പേർ അദ്ദേഹത്തിനെതിരെ രംഗത്തുവന്നത്. എന്തായാലും സംവിധായന്റെ ഫേസ്‌ബുക്ക് വാളിൽ പൊങ്കാലയുടെ ബഹളമാണ് നടക്കുന്നത്.
ഒരു കാലത്ത് ഒരു ജനത അനുഭവിച്ച കഷ്ടതകൾക്ക് പരിഹാരമെന്നോണം അവരുടെ പിന്തുടര്ച്ചക്കാർക്ക് അവരുടെ സാമ്പത്തിക നിലയോ ചുറ്റു...
Posted by Jude Anthany Joseph on Monday, February 15, 2016