- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വെറുതെ സ്‌കൂളിൽ പോയി' എന്ന പോസ്റ്റിൽ പുലിവാല് പിടിച്ച് ജൂഡ് ആന്റണി ജോസഫ്; മണിയാശാനെ കളിയാക്കിയെന്ന് ആരോപിച്ച് ഇടത് അനുഭാവികളുടെ പൊങ്കാല; കമന്റ് ബോക്‌സ് ഡിസേബിൾ ചെയ്ത് സംവിധായകൻ
തിരുവനന്തപുരം: 'വെറുതെ സ്‌കൂളിൽ പോയി' എന്ന പോസ്റ്റിൽ പുലിവാല് പിടിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. എം.എം. മണി സംസ്ഥാന മന്ത്രിസഭയിൽ അംഗമാകുമെന്ന പ്രഖ്യാപനെ കളിയാക്കിയാണ് സംവിധായകന്റെ പോസ്‌റ്റെന്ന വിലയിരുത്തലാണ് ഇതിന് കാരണം. അങഅങനെ നിരുപദ്രവകരം എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന ഒരു പോസ്റ്റാണ് വലിയ കോളിളക്കം ഉണ്ടാക്കിയിരിക്കുന്നത്. പോസ്റ്റിൽ ജൂഡ് ആരുടെയും പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ഉദ്ദേശിച്ചത് ഇടുക്കിയുടെ സ്വന്തം മണിയാശാനായ പുതിയ മന്ത്രി എം.എം. മണിയെയാണെന്ന് പറഞ്ഞ് ആളുകൾ ജൂഡിനെതിരെ വാളെടുത്തുവന്നത്. മണിയാശാനെ അപമാനിച്ചുവെന്നാരോപിച്ച് ജൂഡിന്റെ പോസ്റ്റിന് കീഴെ പൊങ്കാലയിട്ടു. ഇതോടെ കമന്റ് ബോക്‌സ് ജൂഡ് ഡിസേബിൾ ചെയ്താണ് കമന്റുകളിൽ നിന്ന് രക്ഷപ്പെട്ടത്. മണിയെയാണ് ജൂഡ് ആന്റണിയെ ലക്ഷ്യമിട്ടതെന്ന് ആരോപിച്ച് വലിയ ആക്രമണമാണ് ഇടത് അനുഭാവികൾ നടത്തിയത്. എംഎം മണി മന്ത്രി ആയതു അറിഞ്ഞപ്പോൾ വിദ്യാഭാസം ഇല്ല എന്നു പറഞ്ഞു കുറെ ആൾക്കാർ കളി ആക്കുന്നതായി കണ്ടു.... എന്തിനു കളിയാക്കണം ഒരു സാധാരക്കാരനു ഇത്ര
തിരുവനന്തപുരം: 'വെറുതെ സ്‌കൂളിൽ പോയി' എന്ന പോസ്റ്റിൽ പുലിവാല് പിടിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. എം.എം. മണി സംസ്ഥാന മന്ത്രിസഭയിൽ അംഗമാകുമെന്ന പ്രഖ്യാപനെ കളിയാക്കിയാണ് സംവിധായകന്റെ പോസ്‌റ്റെന്ന വിലയിരുത്തലാണ് ഇതിന് കാരണം. അങഅങനെ നിരുപദ്രവകരം എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന ഒരു പോസ്റ്റാണ് വലിയ കോളിളക്കം ഉണ്ടാക്കിയിരിക്കുന്നത്.
പോസ്റ്റിൽ ജൂഡ് ആരുടെയും പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ഉദ്ദേശിച്ചത് ഇടുക്കിയുടെ സ്വന്തം മണിയാശാനായ പുതിയ മന്ത്രി എം.എം. മണിയെയാണെന്ന് പറഞ്ഞ് ആളുകൾ ജൂഡിനെതിരെ വാളെടുത്തുവന്നത്. മണിയാശാനെ അപമാനിച്ചുവെന്നാരോപിച്ച് ജൂഡിന്റെ പോസ്റ്റിന് കീഴെ പൊങ്കാലയിട്ടു. ഇതോടെ കമന്റ് ബോക്‌സ് ജൂഡ് ഡിസേബിൾ ചെയ്താണ് കമന്റുകളിൽ നിന്ന് രക്ഷപ്പെട്ടത്.
മണിയെയാണ് ജൂഡ് ആന്റണിയെ ലക്ഷ്യമിട്ടതെന്ന് ആരോപിച്ച് വലിയ ആക്രമണമാണ് ഇടത് അനുഭാവികൾ നടത്തിയത്. എംഎം മണി മന്ത്രി ആയതു അറിഞ്ഞപ്പോൾ വിദ്യാഭാസം ഇല്ല എന്നു പറഞ്ഞു കുറെ ആൾക്കാർ കളി ആക്കുന്നതായി കണ്ടു.... എന്തിനു കളിയാക്കണം ഒരു സാധാരക്കാരനു ഇത്രയും ഉയരത്തിൽ എത്താൻ സാധിക്കുന്ന ഒരു ജനാത്യപത്യ രാജ്യത്തല്ലെ നമ്മൾ ജീവിക്കുന്നത് ഒരു ചായക്കടയിൽ ജോലി ചെയ്ത ആളല്ലെ ഇന്നു ഇന്ത്യ ഭരിക്കുന്നത് ...... അതിലും ഇതിലും നമ്മൾ അഭിമാനിക്കുക അല്ലേ വേണ്ടത്....-ഇങ്ങനെ പോകുന്നു കമന്റുകളിലെ പരിഹാസം.
ഇത്തരം പ്രതികരണം വന്നിട്ടും താൻ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാൻ ജൂഡ് ആന്റണി തയ്യാറായിട്ടില്ല. കമന്റ് ബോക്‌സ് ഡിസേബിൾ ചെയ്‌തെങ്കിലും അതിന് മുമ്പുള്ള പ്രതികരണങ്ങൾ പോസ്റ്റിന് താഴെ കാണാം.