- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിട്ടയർ ചെയ്ത ചീഫ് ജസ്റ്റിസിനും പുതിയ ചീഫ് ജസ്റ്റിസിനും സമ്പാദ്യം വട്ടപ്പൂജ്യം; നല്ലൊരു സ്വർണമാലയോ സ്വന്തം വാഹനമോ ഇല്ലാതെ പരമോന്നത ജഡ്ജിമാർ; വക്കീലന്മാർ 50 ലക്ഷവും അതിലധികവും ദിവസത്തേക്ക് വാങ്ങുമ്പോൾ അവരെക്കാൾ മിടുക്കരായ സുപ്രീം കോടതി ജഡ്ജിമാർക്കെന്തേ ഒന്നുമില്ലാത്തത്? സുപ്രീം കകോടതിയി ജഡ്ജിമാരുടെ ശമ്പളം മൂന്നിരട്ടിയാക്കാൻ ശുപാർശ
ന്യൂഡൽഹി: രണ്ടുപതിറ്റാണ്ടിലേറെ ജഡ്ജിയായിരുന്നയാളാണ് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച ദീപക് മിശ്ര. ഇതിൽ 14 വർഷത്തോളം ഹൈക്കോടതിയിലായിരുന്നു. ശേഷിച്ച കാലയളവിൽ സുപ്രീം കോടതിയിൽ ജഡ്ജിയാവുകയും ഒടുവിൽ ചീഫ് ജസ്റ്റിസാവുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായി ചീഫ് ജസ്റ്റിസാകുന്ന രഞ്ജൻ ഗഗോയ് 2001 ഫെബ്രുവരി 28-നാണ് ഗുവാഹാട്ടി ഹൈക്കോടതിയിൽ ജ്ഡ്ജിയായത്. 2012 ഏപ്രിൽ 23-ന് സുപ്രീം കോടയിൽ അദ്ദേഹം ചുമതലയേറ്റു. ദീർഘകാലം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സേവനമനുഷ്ഠിച്ച ഇവർ, ഇക്കാലയളവിനിടെ കൈകാര്യം ചെയ്തത് എണ്ണമറ്റ കേസുകളാണ്. എന്നാൽ, ഔദ്യോഗിക ജീവിതത്തിൽനിന്ന് ഇവർ നേടിയത് സൽപ്പേരല്ലാതെ മറ്റൊന്നുമില്ലെന്നതാണ് വാസ്തവം. പല സീനിയർ അഭിഭാഷകരും ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ പ്രതിഫലം പറ്റുമ്പോൾ, അവരുടെ വാദഗതികൾ ഖണ്ഡിച്ചുകൊണ്ട് വിധിന്യായം പുറപ്പെടുവിക്കുന്ന ജഡ്ജിമാരുടെ കാര്യം കഷ്ടമാണ്. പുതിയ ചീഫ് ജസ്റ്റിസായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന രഞ്ജൻ ഗഗോയിക്ക് സ്വന്തമായൊരു സ്വർണാഭരണം പോലുമില്ല. അദ്ദേഹത്തിന്റെ ഭ

ന്യൂഡൽഹി: രണ്ടുപതിറ്റാണ്ടിലേറെ ജഡ്ജിയായിരുന്നയാളാണ് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച ദീപക് മിശ്ര. ഇതിൽ 14 വർഷത്തോളം ഹൈക്കോടതിയിലായിരുന്നു. ശേഷിച്ച കാലയളവിൽ സുപ്രീം കോടതിയിൽ ജഡ്ജിയാവുകയും ഒടുവിൽ ചീഫ് ജസ്റ്റിസാവുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായി ചീഫ് ജസ്റ്റിസാകുന്ന രഞ്ജൻ ഗഗോയ് 2001 ഫെബ്രുവരി 28-നാണ് ഗുവാഹാട്ടി ഹൈക്കോടതിയിൽ ജ്ഡ്ജിയായത്. 2012 ഏപ്രിൽ 23-ന് സുപ്രീം കോടയിൽ അദ്ദേഹം ചുമതലയേറ്റു.
ദീർഘകാലം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സേവനമനുഷ്ഠിച്ച ഇവർ, ഇക്കാലയളവിനിടെ കൈകാര്യം ചെയ്തത് എണ്ണമറ്റ കേസുകളാണ്. എന്നാൽ, ഔദ്യോഗിക ജീവിതത്തിൽനിന്ന് ഇവർ നേടിയത് സൽപ്പേരല്ലാതെ മറ്റൊന്നുമില്ലെന്നതാണ് വാസ്തവം. പല സീനിയർ അഭിഭാഷകരും ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ പ്രതിഫലം പറ്റുമ്പോൾ, അവരുടെ വാദഗതികൾ ഖണ്ഡിച്ചുകൊണ്ട് വിധിന്യായം പുറപ്പെടുവിക്കുന്ന ജഡ്ജിമാരുടെ കാര്യം കഷ്ടമാണ്.
പുതിയ ചീഫ് ജസ്റ്റിസായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന രഞ്ജൻ ഗഗോയിക്ക് സ്വന്തമായൊരു സ്വർണാഭരണം പോലുമില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ പക്കലുള്ളതാകട്ടെ, വിവാഹ സമയത്ത് രക്ഷിതാക്കളും ബന്ധുക്കളും നൽകിയ ആഭരണങ്ങളും. ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച ദീപക് മിശ്രയ്ക്ക് സ്വന്തമായുള്ളത് രണ്ട് മോതിരവും ഒരു സ്വർണമാലയും മാത്രം. ജസ്റ്റിസ് ഗഗോയിക്കും ജസ്റ്റിസ് ദീപക് മിശ്രയ്ക്കും സ്വന്തമായി വാഹനങ്ങളില്ല. ഓഹരിവിപണിയിലും ഇവർക്ക് നിക്ഷേപമില്ല.
ജസ്റ്റിസ് ഗഗോയിക്ക് ഏതെങ്കിലും തരത്തിലുള്ള വായ്പയോ മറ്റോ തിരിച്ചടയ്ക്കാനില്ല. എന്നാൽ, ജസ്റ്റിസ് ദീപക് മിശ്രയുടെ കാര്യം അതല്ല. ഡൽഹിയിലെ മയൂർ വിഹാറിലെ അഡ്വക്കേറ്റ്‌സ് കോപറേറ്റീവ് സൊസൈറ്റിയിൽ ഒരു ഫ്‌ളാറ്റ് വാങ്ങാനെടുത്ത 22.5 ലക്ഷം രൂപ അദ്ദേഹം തിരിച്ചടയ്ക്കുന്നുണ്ട്. ഹൈക്കോടതി ജഡ്ജിയാകുന്നതിന് മുമ്പ് കട്ടക്കിൽ പണികഴിപ്പിച്ച ഒരു വീടുകൂടി അദ്ദേഹത്തിന്റെ പേരിലുണ്ട്.
എൽഐസി പോളിസി ഉൾപ്പെടെ, 30 ലക്ഷത്തിന്റെ നിക്ഷേപമാണ് ഗഗോയ്ക്കുള്ളത്. 1999-ൽ ഹൈക്കോടതി ജഡ്ജിയാകുന്നതിന് മുമ്പ് ഗുവാഹാട്ടിയിൽ വാങ്ങിയ സ്ഥലം കഴിഞ്ഞ ജൂണിൽ 65 ലക്ഷം രൂപയ്ക്ക് വിറ്റതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മറ്റൊരു സ്ഥലം അമ്മ തന്റെയും ഭാര്യയുടെയും പേരിൽ 2015 ജൂണിൽ കൈമാറിയ കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ വേതനം മൂന്നിരട്ടിയായെങ്കിലും വർധിപ്പിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ കെ.കെ. വേണുഗോപാൽ കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. ആനുകൂല്യങ്ങളും ഔദ്യോഗിക വസതിയും സഹായികളുമൊക്കെയുണ്ടെങ്കിലും ശമ്പളത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി ജഡ്ജിമാരുടെ കാര്യം പരുങ്ങലിലാണെന്ന്. പല മുതിർന്ന അഭിഭാഷകരും ശതകോടീശ്വരന്മാരായി ജീവിക്കുമ്പോൾ സൽപ്പേരുമാത്രമാണ് ജഡ്ജിമാർക്ക് ശേഷിക്കുന്നത്.

