വാഷിങ്ടൻ: ഡാകാ പദ്ധതി പുനരാരംഭിക്കാൻ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ്ജോൺ ഡി. ബേറ്റ്സ് ഉത്തരവിട്ടു. ഒബാമ തുടങ്ങിവച്ച ഡാകാ പദ്ധതിതുടരണമെന്നും പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കണമെന്നും കോടതിട്രംപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി.

അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളോടൊപ്പംഎത്തിച്ചേർന്ന കുട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ് കോടതിഉത്തരവ്.ഹോംലാൻഡ് ഡിപ്പാർട്ട്മെന്റിന് ഡാകാ പ്രോഗ്രാമിനെക്കുറിച്ച്വിശദ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 90 ദിവസത്തെ അവധി കോടതി
അനുവദിച്ചിരുന്നു.

ഈ സമയത്തിനകം തൃപ്തികരമായ മറുപടി നൽകുവാൻ കഴിയാത്തതിനെ തുടർന്നാണ്പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനു കോടതി നിർദ്ദേശിച്ചത്. 690,000ഡ്രീമേഴ്സിനെ പ്രതികൂലമായി ബാധിക്കുന്നതാണ് ഡാകാ പ്രോഗ്രാംനിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.