മാസ്സചുസെറ്റ്ഡ്: സ്റ്റേറ്റ് അപ്പീൽ കോർട്ടിലെ ആദ്യ ഇന്ത്യൻ അമേരിക്കാ വനിത ജഡ്ജിയായി ജഡ്ജ് സബിത സിങ്ങിനെ നിയമിച്ചു.മാസ്സചുസെറ്റ്ഡ്ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി സേവനം അനുഷ്ടിക്കുന്ന സബിത 2005- 2006ൽ സൗത്ത് ഏഷ്യൻ ബാർ അസ്സോസ്സിയേഷൻ പ്രസിഡന്റായിരുന്നു.ഗവർണർചാർലി ബേക്കറിന്റെ നിയമനം ജൂൺ 21 നാണ് കൗൺസിൽ അംഗീകരിച്ചത്.

സുപ്പീരിയർ കോർട്ട് ട്രയൽ ക്ലാർക്കായി സേവനം ആരംഭിച്ച സബിതമിഡിൽസെക്‌സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റേർണി ഓഫീസ് അസിസ്റ്റന്റ്ഡിസ്ട്രിക്റ്റ് അറ്റേർണിയായും പ്രവർത്തിച്ചിട്ടുണ്ട്. ബോസ്റ്റൺ യൂണിവേഴ്‌സിറ്റി, പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിഎന്നിവിടങ്ങളിലാണ് നിയമ ബിരുദം പൂർത്തീകരിച്ചത്.

ബീഹാറിൽ ജനിച്ച സബിത മാതാപിതാക്കളോടൊപ്പമാണ് പെൻസിൽവാനിയായിൽഎത്തിയത്. ഇപ്പോൾ ലിങ്കണിൽ കുടുംബ സമ്മേതം താമസിക്കുന്നു.