- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ചാണ്ടിയ്ക്കെതിരേയുള്ള ഹൈക്കോടതി വിധിന്യായം പുറത്തുവന്നു; മുൻ മന്ത്രിയ്ക്കെതിരേ രൂക്ഷ പരാമർശങ്ങൾ; ഹർജി ഭരണഘടനാ വിരുദ്ധം; മന്ത്രിസഭയിലെ ഒരംഗം മറ്റൊരംഗത്തിനെതിരേ ഹർജി നല്കിയ അസാധാരണനടപടി; രാജി ഉചിതമെന്നും കോടതി
കാച്ചി: തോമസ് ചാണ്ടിയുടെ അവകാശവാദങ്ങൾ എല്ലാം പൊളിയുന്നു. ആലപ്പുഴ കളക്ടർ് ടി വി അനുപമയുടെ റിപ്പോർട്ടിനെതിരേ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് അതിരൂക്ഷ പരാമർശങ്ങൾ. പ്രതികൂല പരാമർശങ്ങൾ വാക്കാൽ മാത്രമാണെന്നും വിധിയിൽ ഇല്ല എന്നുമുള്ള നേതാക്കളുടെ അവകാശവാദങ്ങൾ പൊളിച്ചുകൊണ്ടാണ് വിധി പുറത്തു വന്നിരിക്കുന്നത്. മന്തി നല്കിയ ഹർജി ഹർജി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിന്യായത്തിൽ തന്നെ പറയുന്നു. മന്ത്രിസഭയിലെ ഒരംഗത്തിനെതിരേയുള്ള കേസാണ് മറ്റൊരംഗം നല്കിയിരിക്കുന്നതെന്ന അസാധാരണ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും പി എൻ രവീന്ദ്രനും അടങ്ങിയ ബഞ്ചു നല്കിയ വിധിയിൽ പറയുന്നു. സർക്കാരിനെതിരേ കേസ് നൽകിയിട്ടു തോമസ് ചാണ്ടിക്കു മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാനാവില്ലെന്നും വ്യക്തമാക്കുന്നു. മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തം ലംഘിക്കുന്നതാണ്. സ്വന്തം താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് കോടതിയെ സമീപിച്ചതെന്നം കോടതി കുറ്റപ്പെടുത്തുന്നു. മന്ത്രിയായിരിക്കെ സ

കാച്ചി: തോമസ് ചാണ്ടിയുടെ അവകാശവാദങ്ങൾ എല്ലാം പൊളിയുന്നു. ആലപ്പുഴ കളക്ടർ് ടി വി അനുപമയുടെ റിപ്പോർട്ടിനെതിരേ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് അതിരൂക്ഷ പരാമർശങ്ങൾ. പ്രതികൂല പരാമർശങ്ങൾ വാക്കാൽ മാത്രമാണെന്നും വിധിയിൽ ഇല്ല എന്നുമുള്ള നേതാക്കളുടെ അവകാശവാദങ്ങൾ പൊളിച്ചുകൊണ്ടാണ് വിധി പുറത്തു വന്നിരിക്കുന്നത്.
മന്തി നല്കിയ ഹർജി ഹർജി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിന്യായത്തിൽ തന്നെ പറയുന്നു. മന്ത്രിസഭയിലെ ഒരംഗത്തിനെതിരേയുള്ള കേസാണ് മറ്റൊരംഗം നല്കിയിരിക്കുന്നതെന്ന അസാധാരണ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും പി എൻ രവീന്ദ്രനും അടങ്ങിയ ബഞ്ചു നല്കിയ വിധിയിൽ പറയുന്നു. സർക്കാരിനെതിരേ കേസ് നൽകിയിട്ടു തോമസ് ചാണ്ടിക്കു മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാനാവില്ലെന്നും വ്യക്തമാക്കുന്നു.
മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തം ലംഘിക്കുന്നതാണ്. സ്വന്തം താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് കോടതിയെ സമീപിച്ചതെന്നം കോടതി കുറ്റപ്പെടുത്തുന്നു. മന്ത്രിയായിരിക്കെ സർക്കാരിനെതിരേ കോടതിയെ സമീപിക്കാനാവില്ല. മന്ത്രിസഭാ തീരുമാനങ്ങളെ പിന്തുണയ്ക്കുകയാണ് ഒരു മന്ത്രിയുടെ ധർമം. കൂട്ടുത്തരവാദിത്തമാണ് മന്ത്രിസഭയുടെ മുഖമുദ്ര. കേസിലെ സാഹചര്യങ്ങൾ അസാധാരണമാണ്. ആക്ഷേപങ്ങൾ തള്ളാൻ തോമസ് ചാണ്ടിക്കു ജില്ലാ കളക്ടറെ സമീപിക്കാം. ഭൂമി തന്േറതല്ലെന്ന വാദം മന്ത്രി പറയേണ്ടത് കളക്ടറോടാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വകാര്യ വ്യക്തിയെന്ന നിലയ്ക്കാനു ഹർജി നൽകിയതെന്ന തോമസ് ചാണ്ടിയുടെ വാദം തള്ളിയ കോടതി, വിധിയിലെ ഒരു പരാമർശവും തുടർനടപടികളെ ബാധിക്കേണ്ടതില്ലെന്നും സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും വ്യക്തമാക്കുന്നു

