- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിടെ എല്ലാം ക്ലീൻ...! വിഴിഞ്ഞം പദ്ധതിയിൽ അഴിമതി നടത്തിയിട്ടില്ല; ഉമ്മൻ ചാണ്ടിക്ക് അന്വേഷണ കമ്മീഷന്റെ ക്ലീൻചിറ്റ്; ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു; പദ്ധതിയുമായി സർക്കാരിനും കമ്പനിക്കും മുന്നോട്ട് പോകാം; പദ്ധതി രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും കമ്മീഷൻ റിപ്പോർട്ട്
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ അഴിമതി ആരോപണത്തിൽ ഉമ്മൻ ചാണ്ടിക്ക് അന്വേഷണ കമ്മീഷന്റെ ക്ലീൻ ചീറ്റ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ആരും അഴിമതി നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ആരും വ്യക്തിപരാമായി അഴിമതി നടത്തിയില്ലെന്നാണ് റിപ്പോർട്ട്. അഴിമതി ആരോപണങ്ങളോടെയുള്ള സിഎജി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. സർക്കാരിന്റെ താൽപര്യങ്ങൾ ബലികഴിക്കപ്പെട്ടു, വിഴിഞ്ഞം കരാർ അദാനി ഗ്രൂപ്പിന് നൽകിയതിലും മറ്റ് നടപടിക്രമങ്ങളിലും അഴിമതി നടന്നു തുടങ്ങിയവയായിരുന്നു സിഎജി റിപ്പോർട്ടിലെ ആരോപണങ്ങൾ. ഒന്നര വർഷത്തോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സിഐജിയുടെ കണ്ടെത്തലിൽ പിഴവുകളും ശരികളുമുണ്ടെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ കമ്മീഷൻ റിപ്പോർ
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ അഴിമതി ആരോപണത്തിൽ ഉമ്മൻ ചാണ്ടിക്ക് അന്വേഷണ കമ്മീഷന്റെ ക്ലീൻ ചീറ്റ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ആരും അഴിമതി നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ആരും വ്യക്തിപരാമായി അഴിമതി നടത്തിയില്ലെന്നാണ് റിപ്പോർട്ട്. അഴിമതി ആരോപണങ്ങളോടെയുള്ള സിഎജി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്.
സർക്കാരിന്റെ താൽപര്യങ്ങൾ ബലികഴിക്കപ്പെട്ടു, വിഴിഞ്ഞം കരാർ അദാനി ഗ്രൂപ്പിന് നൽകിയതിലും മറ്റ് നടപടിക്രമങ്ങളിലും അഴിമതി നടന്നു തുടങ്ങിയവയായിരുന്നു സിഎജി റിപ്പോർട്ടിലെ ആരോപണങ്ങൾ. ഒന്നര വർഷത്തോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
സിഐജിയുടെ കണ്ടെത്തലിൽ പിഴവുകളും ശരികളുമുണ്ടെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. പദ്ധതിയുമായി സർക്കാരിനും കമ്പനിക്കും മുന്നോട്ട് പോകാം. പദ്ധതി രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിട്ടില്ല. പദ്ധതിയുടെ ലാഭ നഷ്ടം കണക്കാക്കാൻ സിഐജിക്കോ കമ്മീഷനോ സാധിക്കില്ലെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സിഐജിക്കെതിരെ ചില വിമർശനങ്ങളും റിപ്പോർട്ടിലുണ്ട്. സിഐജിയിലെ ഒരംഗം വിഴിഞ്ഞം പദ്ധതിക്കെതിരെ പരസ്യമായി നിലപാട് എടുത്തയാളാണെന്നതടക്കം കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തിപരമായി ആരും അഴിമതി നടത്തിയിട്ടില്ലെന്ന ആരോപണം ഉയർന്നിരുന്നില്ല. അത്കൊണ്ട് തന്നെ ആരുടേയും മൊഴിയെടുത്തിട്ടില്ലെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.
അദാനിയെ മാത്രം പങ്കാളിയായി നിശ്ചയിച്ചതിനെതിരെ സിഎജി റിപ്പോർട്ടിലെ ആരോപണത്തിനെതിരെയും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് വിവരം. ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത അവസ്ഥയിലാണ് അദാനിയെ മാത്രം പങ്കാളിയാക്കിയതെന്നുമാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.
യുഡിഎഫ് സർക്കാരിൽ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനെയും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെയുയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതായിരുന്നു സിഎജി റിപ്പോർട്ടും തുടർന്നുള്ള അന്വേഷണവും. അതേസമയം പുതിയ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതോടെ യുഡിഎഫിന് അത് പുതിയ ഊർജമാകുമെന്നാണ് വിലയിരുത്തിൽ.