തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് പദ്ധതിയിൽ അഴിമതിയാരോപിച്ചുള്ള കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ധനമന്ത്രി കെ..എം. മാണിക്കുമെതിരായ കേസ് റദ്ദാക്കി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് കേസ് റദ്ദാക്കിയത്.

മലപ്പുറം സ്വദേശിയാണ് അഴിമതിയാരോപിച്ച് പരാതി നൽകിയത്. അന്വേഷണത്തിൽ അഴിമതി നടന്നിട്ടില്ലെന്ന് കാട്ടി വിജിലൻസ് 2017ൽ കോടതിയിൽ റഫർ റിപ്പോർട്ട് സമർപ്പിച്ചു. ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ആക്ഷേപത്തിൽ സി.എ.ജി റിപ്പോർട്ട് കോടതി പരിശോധിച്ചു. എന്നാൽ സി എ ജി റിപ്പോർട്ടിൽ അഴിമതി പരാമർശിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് കോടതി വിജിലൻസ് കേസ് റദ്ദാക്കിയത്.