- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്സോ കോടതി
തിരുവനന്തപുരം : ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ തിരുവനന്തപുരം പോക്സോ കോടതി ജീവപര്യന്തം കഠിന തടവനുഭവിക്കാനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചു. ആറ്റിപ്ര പൊഴികയിൽ സ്വദേശി സജീവ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടു. കുട്ടിയുടെ ഭാവി നന്മക്കും വിദ്യാഭ്യാസ ചെലവുകൾക്കും മതിയായ തുക ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും നൽകാനും ജില്ല ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.
2010 ഒക്ടോബർ 20 നാണ് സംഭവം നടന്നത്. മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ കുട്ടിയെ ബന്ധുവായ യുവാവ് മധുര പലഹാരങ്ങളും മിഠായികളും നൽകി വശത്താക്കി തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.
Next Story