- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.എസ്.എസ് കാര്യവാഹ് രാജേഷ് കൊലക്കേസിലെ പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസ്: നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചത് മൂന്നുദിവസം

തിരുവനന്തപുരം:ശ്രീകാര്യം ഇടവക്കോട് ആർഎസ്എസ് കാര്യവാഹ് രാജേഷ് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസിൽ നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. രാജേഷ് കൊലക്കേസിലെ നാലാം പ്രതി എബി (27)യുടെ വലതു കാലാണ് വെട്ടിമാറ്റിയത്. 4 പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാനായി തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴാംം തീയതി വരെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതികളെ വിട്ടയച്ചത്. ഏഴാം തീയതി വൈകിട്ട് 5 മണിക്കകം പ്രതികളെ കോടതിയിൽ ഹാജരാക്കാനും മജിസ്‌ട്രേട്ട് ദീപാ മോഹനൻ ശ്രീകാര്യം സർക്കികിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകി.
ഒന്നു മുതൽ നാലു വരെ പ്രതികളായ ശ്രീകാര്യം മീത്തു നട രമ്യ ഭവനിൽ സുമേഷ് (28) , പേരൂർക്കട ചെട്ടിവിളാകം നഗറിൽ വിനു കുമാർ (43) , കുടപ്പനക്കുന്ന് പാതിരപ്പള്ളി കുളപ്പോട് വീട്ടിൽ അനന്തു (30) , മണ്ണന്തല ചെഞ്ചേരി മനു ഭവനിൽ മനോജ് (40) എന്നിവരെയാണ് തൊണ്ടിമുതലുകൾ വീണ്ടെടുക്കുന്നതിലേക്കായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികൾ കൃത്യത്തിനുപയോഗിച്ച വാളിന്റെ ഉറവിടം കണ്ടെത്തൽ, കൃത്യത്തിനുപയോഗിച്ച രക്തക്കറ പുരണ്ട വസ്ത്രങ്ങളും , മൊബൈൽ ഫോണുകളും വീണ്ടെടുക്കൽ എന്നീ തെളിവ് ശേഖരണത്തിനായാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.

