- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സംഘത്തിലെ റിക്രൂട്ട്മെന്റ് തട്ടിപ്പ്: പ്രസിഡന്റും റിക്രൂട്ടിങ് ഏജന്റും ഭരണ സമിതി അംഗങ്ങളുമടക്കം 4 പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല; രണ്ടാഴ്ചക്കകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: സഹകരണ സംഘം രജിസ്റ്റർ ചെയ്ത് 6 ലക്ഷം രൂപയുടെ തൊഴിൽ തട്ടിപ്പ് നടത്തിയ വഞ്ചനാ കേസിൽ പ്രസിഡന്റും റിക്രൂട്ടിങ് ഏജന്റും ഭരണ സമിതി അംഗങ്ങളുമടക്കം 4 പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. ഗൗരവമേറിയ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികൾ രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥനായ കരമന പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ മുമ്പാകെ കീഴടങ്ങാനും ജഡ്ജി എൽ.ജയവന്ത് ഉത്തരവിട്ടു.
നിയമന തട്ടിപ്പു കേസിലെ പ്രതികളായ കേരള ട്രഡീഷണൽ ഫുഡ് പ്രോസസ്സിങ് ആൻഡ് ഇൻഡസ്ട്രിയൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ചിറയിൻകീഴ് സ്വദേശി സജിത്കുമാർ (43) , റിക്രൂട്ടിങ് ഏജന്റ് വെഞ്ഞാറമൂട് സ്വദേശി കെ. എസ്. ഹർഷൻ (55) , ഭരണ സമിതി അംഗങ്ങളായ അഞ്ചുതെങ്ങ് സ്വദേശി സജി.സി (33) , കുറക്കട സ്വദേശി ശ്രീരാജ് (23) എന്നിവർക്കാണ് ജാമ്യം നിരസിച്ചത്. രണ്ടു വഞ്ചനാ കേസുകളിലാണ് ജാമ്യം നിരസിച്ചത്.
പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് ചതിച്ചെടുത്ത 6 ലക്ഷം രൂപ വീണ്ടെടുക്കേണ്ടതുണ്ടെന്ന വാദിഭാഗം അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജിന്റെയും അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും പ്രതികൾ ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്നുമുള്ള അഡീ.പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറിന്റെയും വാദത്തിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.
ഉദ്യോഗാർത്ഥികളായ നെയ്യാറ്റിൻകര സ്വദേശി വിഷ്ണു. വി. ആർ (26) , വർക്കല സ്വദേശി സ്വരാജ്. എസ് (33) എന്നിവർക്ക് ഫ്‌ളോർ മാനേജർ ജോലി വാഗ്ദാനം ചെയ്ത് സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിയില്ലാതെ വ്യാജ നിയമന ഉത്തരവുകൾ നൽകി 6 ലക്ഷം രൂപ വഞ്ചിചിച്ചെടുത്തെന്നാണ് കേസ്.

