- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളെ എടാ...എടീ എന്ന് വിളിക്കുന്നത് പൊലീസ് അവസാനിപ്പിക്കണം; മാന്യമായ ഭാഷ ഉപയോഗിക്കണം; പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി
കൊച്ചി: പൊലീസ് ജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇക്കാര്യം വ്യക്തമാക്കി പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ചേർപ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പൊലീസ് ജനങ്ങളോട് ഇടപെടുമ്പോൾ മാന്യമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. ഇത് എല്ലാ സ്റ്റേഷനിലേക്കു സർക്കുലർ ആയി അറിയിക്കണമെന്ന് ഡിജിപിക്കു കോടതി നിർദ്ദേശം നൽകി.
സംസ്ഥാനത്ത് പലയിടത്തും പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ജനങ്ങളോട് അതിരുവിട്ടു പെരുമാറുന്നതായി പരാതി ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story