- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി പമ്പിന് എതിരെ പൊതുതാൽപര്യ ഹർജി; തിരുവനന്തപുരം സ്വദേശിക്ക് 10,000 രൂപ പിഴ ഇട്ട് ഹൈക്കോടതി; പിഴത്തുക അർബുദ ബാധിതരായ കുട്ടികൾക്കായി ചെലവഴിക്കാനും നിർദ്ദേശം
തിരുവനന്തപുരം: കെഎസ്ആർടിസി പുതിയതായി കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ- ഡീസൽ- ഇലക്ട്രിക് പമ്പിനെതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയ ആൾക്ക് 10,000 രൂപ പിഴ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് തിരുവനന്തപുരം പേട്ട പാൽക്കുളങ്ങര സ്വദേശി സെൽവിൻ.ഡി ക്ക് പിഴയിട്ടത്. പിഴയായ 10000 രൂപ ക്യാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ക്ഷേമത്തിനായി ചിലവഴിക്കാനും കോടതി നിർദ്ദേശിച്ചു.
ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നും എൻഒസി വാങ്ങാതെയാണ് പമ്പ് ആരംഭിച്ചുവെന്ന് കാട്ടിയാണ് ഇയാൽ കോടതിയെ സമീപിച്ചത്. 1971 ൽ തന്നെ കെഎസ്ആർടിസിക്ക് എൻഒസി ലഭിച്ച പമ്പ് പൊതുജനങ്ങൾക്ക് കൂടെ തുറന്ന് കൊടുക്കുന്നതിന് മുൻപ് പെട്രോളിയം ആൻഡ് എക്‌സപ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള ആവശ്യമായ അനുമതി ലഭ്യമാക്കിയിട്ടാണ് പമ്പുകൾ അരംഭിച്ചതെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു. രേഖകളൊന്നും പരിശോധിക്കാതെ കോടതിയെ സമീപിച്ചതിനെതിരെയാണ് കേസ് തള്ളി കോടതി പരാതിക്കാരന് പിഴയിട്ടത്. കെഎസ്ആർടിസിക്ക് വേണ്ടി സ്റ്റാൻഡിങ് കൗൺസൽ അഡ്വക്കേറ്റ് ദീപു തങ്കൻ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ