- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതികളിലെ 17 ജഡ്ജിമാരുടെ സ്ഥലംമാറ്റം; കേന്ദ്രസർക്കാരിന് ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം; കേരള ഹൈക്കോടതി ജസ്റ്റീസ് എ.എം. ബാദറിനെ പാറ്റ്ന ഹൈക്കോടതിയിലേക്ക് മാറ്റുന്നതും പരിഗണനയിൽ

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് എ.എം. ബാദറിനെ പാറ്റ്ന ഹൈക്കോടതിയിലേക്ക് മാറ്റുന്നത് ഉൾപ്പടെ വിവിധ ഹൈക്കോടതികളിലെ 17 ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്തു സുപ്രീംകോടതി കൊളീജിയം.
വിവിധ ഹൈക്കോടതികളിൽ ഹൈക്കോടതികളിൽ 13 പുതിയ ചീഫ് ജസ്റ്റീസുമാരെ സ്ഥലംമാറ്റത്തിലൂടെയും സ്ഥാനക്കയറ്റത്തിലൂടെയും നിയമിക്കാൻ കഴിഞ്ഞ ദിവസം കഴിഞ്ഞ 16ന് ചേർന്ന കൊളീജിയം യോഗം ശുപാർശ ചെയ്തിരുന്നു. ഇതിൽ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റീസ് അഖിൽ ഖുറേഷി അടക്കമുള്ളവരുടെ പേരുകൾ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.
വിവിധ ഹൈക്കോടതികളിലേക്ക് സ്ഥലം മാറ്റ ശുപാർശ പട്ടികയിലുള്ള ജഡ്ജിമാർ
എ.എം.ബാദർ (കേരള - പാറ്റ്‌ന)
ജസ്വന്ത് സിങ് (പഞ്ചാബ് & ഹരിയാന - ഒഡീഷ)
സബീന (രാജസ്ഥാൻ - ഹിമാചൽപ്രദേശ്)
ടി.എസ്.ശിവാനനം (മദ്രാസ് -കോൽക്കത്ത)
സഞ്ജയ് കുമാർ മിശ്ര (ഒഡീഷ -ഉത്തരാഖണ്ഡ്)
എം.എം. ശ്രീവാസ്തവ ( ചണ്ഡീഗഢ് - രാജസ്ഥാൻ)
സൗമീൻ സെൻ (കോൽക്കത്ത - ഒഡീഷ)
അസനുദ്ദീൻ അമാനുള്ള (പാറ്റ്‌ന -ആന്ധ്രാപ്രദേശ്)
ഉജ്ജൽ ബുയാൻ (ബോംബെ- തെലുങ്കാന)
പരേഷ് ഉപാദ്ധ്യായ (ഗുജറാത്ത് - മദ്രാസ്)
എം.എസ്.എസ്. രാമചന്ദ്രറാവു (തെലുങ്കാന - പഞ്ചാബ് & ഹരിയാന)
അരിന്ദം സിൻഹ (കോൽക്കത്ത - ഒഡീഷ)
ശശ്വന്ത് വർമ (അലഹാബാദ് - ഡൽഹി)
വിവേക് അഗർവാൾ (അലഹാബാദ് - മധ്യപ്രദേശ്)
ചന്ദ്രധരി സിങ് (അലഹാബാദ് - ഡൽഹി)
അനൂപ് ചിത്കാര (ഹിമാചൽ പ്രദേശ് - പഞ്ചാബ് & ഹരിയാന)
രവിനാഥ് തിൽഹരി (അലഹാബാദ് - ആന്ധ്രാപ്രദേശ്)


