- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന തുടർച്ചയായി സ്വർണക്കടത്തിൽ പങ്കെടുത്തു എന്ന് സാധൂകരിക്കുന്ന തെളിവുകൾ ഇല്ലെന്ന് അമ്മ; ഉള്ളത് മൊഴികൾ മാത്രം എന്നും വാദം; കോഫെപോസ വകുപ്പുപ്രകാരം കുറ്റം ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തു നടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെ കോഫെപോസ വകുപ്പു പ്രകാരം കുറ്റം ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. കോഫെപോസ ചുമത്താൻ മതിയായ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
സ്വപ്നയ്ക്കെതിരെ കോഫെപോസ ചുമത്തിയതിനെ ചോദ്യം ചെയ്ത് അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ കോഫെപോസ പ്രകാരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന. കള്ളക്കടത്തു നിരോധന നിയമമായ കോഫെപോസ പ്രകാരം ഒരാളെ ഒരു വർഷം കരുതൽ തടങ്കലിൽ വയ്ക്കാം.
നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ സ്വപ്നയ്ക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.ഞായറാഴ്ച സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ ഒരു വർഷം പൂർത്തിയാകുകയാണ്. കോഫെപോസ റദ്ദാക്കപ്പെട്ടെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ ഐ എയുടെ കേസിൽ ഇതു വരെ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്നക്ക് ജയിലിൽ തുടരേണ്ടി വരും.
നേരത്തെ സ്വപ്‌നക്കെതിരെ ചുമത്തിയ കോഫെപോസ നിയമവിധേയമല്ലെന്ന് അമ്മ കോടതിയിൽ വാദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തുടർച്ചയായി ഇടപെടുക, കേസിൽ ഉൾപ്പെട്ട പ്രതി പുറത്തു പോയാൽ ഇടപെടാനുള്ള സാദ്ധ്യത എന്നിവ പരിശോധിച്ച് വേണം കോഫെപോസ വകുപ്പ് ചുമത്താൻ. എന്നാൽ, സ്വപ്ന സ്വർണകടത്തിൽ തുടർച്ചയായി പങ്കെടുത്തുവെന്ന തരത്തിലുള്ള മൊഴികൾ മാത്രമാണുള്ളത്. ഈ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും സ്വപ്നയുടെ അമ്മ കോടതിയിൽ വാദിച്ചു.
മറുനാടന് മലയാളി ബ്യൂറോ