- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്കാര ടിവി ചാനൽ ചെയർമാനെന്ന് ആൾമാറാട്ടം നടത്തി ഒന്നര കോടി തട്ടി; തട്ടിപ്പ് നടത്തിയത് വ്യാജ നെയിംബോർഡും വ്യാജ ബ്രോഷറും കാട്ടി; മോൻസനെ 3 ദിവസം കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെ ആൾമാറാട്ടക്കേസിൽ 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തിരുനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് വിവിജാ രവീന്ദ്രനാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. സംസ്‌ക്കാര റ്റി വി ചാനൽ ചെയർമാനെന്ന് ആൾമാറാട്ടം നടത്തി 1.53 കോടി രൂപ വഞ്ചിച്ചെടുത്ത കേസിലാണ് കോടതി ഉത്തരവ്.
രണ്ടാം പ്രതിയായ മോൻസനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ഇയാൾ ചതിച്ചെടുത്ത 1.53 കോടി രൂപയു, ഒന്നാം പ്രതിയുമായി ചേർന്ന് ഇയാൾ വ്യാജമായി 'ടിവി സംസ്‌ക്കാര 'യുടെ ചെയർമാൻ എന്ന വ്യാജ നെയിംബോർഡും വ്യാജ ബ്രോഷറും ഉണ്ടാക്കിയത് എവിടെ നിന്നാണെന്നും മറ്റും രണ്ടാം പ്രതിയെ ചോദ്യം ചെയ്ത് ആ സ്ഥാപനത്തിലെ വ്യാജരേഖ ചമക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ റിക്കവറി ചേയ്യേണ്ടതിനാലും മറ്റുമാണ് പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്. ഈ ട്രേഡ് മാർക്ക് വ്യാജമായി ഉപയോഗിച്ച് പ്രതികൾ കൂടുതൽ ആൾക്കാരെ തെറ്റിദ്ധരിപ്പിച്ച് കൂടുതൽ സാമ്പത്തിക തട്ടിപ്പ് നടത്തി വഞ്ചിച്ചെടുത്ത പണം എന്ത് കാര്യത്തിലേക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തേണ്ടതിനാലും തട്ടിപ്പുകളെ കുറിച്ചുള്ള കൂടുതൽ തെളിവ് ശേഖരിക്കേണ്ടതിനാലും പ്രതിയെ കസ്റ്റഡിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഈഞ്ചക്കൽ യൂണിറ്റ് ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
2017 ജനുവരി 1 മുതൽ 2020 മാർച്ച് 24 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ ഉള്ളൂർ സ്വദേശി ബാബു മാധവനെ (55) യാണ് 1,50,72,000 രൂപയുടെ തട്ടിപ്പിനിരയാക്കിയത്. കുമാരപുരം കിംസ് റോഡിലുള്ള സ്ഥാപനമാണ് കൃത്യ സ്ഥലം.2020 ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാൽ 2021 സെപ്റ്റംബറിൽ ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് മോൻസനെ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് ഈഞ്ചക്കൽ യൂണിറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ