കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് വീണ്ടും ആരാഞ്ഞ് ഹൈക്കോടതി. എന്തെല്ലാം കാരണങ്ങളാലാണ് ഇതെന്നു വ്യക്തമാക്കണമെന്ന് ജിഎസ്ടി കൗൺസിലിനോട് കോടതി ആവശ്യപ്പെട്ടു.

പത്തു ദിവസത്തിനകം ഇക്കാര്യത്തിൽ വിശദീകരണ പത്രിക കോടതി മുമ്പാകെ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ജിഎസ്ടി കൗൺസിലിനോടു ചോദ്യം ഉന്നയിച്ചത്. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.