കൊച്ചി : ടോൾ പിരിവിനെ പിന്തുണച്ച് ദേശീയപാത അഥോറിറ്റി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പാലിയേക്കരയിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന ഹർജിയിലാണ് അഥോറിറ്റി നിലപാട് അറിയിച്ചത്. ടോൾ കമ്പനി നിർമ്മാണച്ചെലവിനുപുറമെ വൻ ലാഭവും തിരിച്ചുപിടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അഥോറിറ്റി വ്യക്തമാക്കി.

ദേശീയപാതയിൽ ടോൾ പിരിക്കാനും നിരക്ക് നിശ്ചയിക്കാനും കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്നും അഥോറിറ്റി അറിയിച്ചു. ദേശീയപാതയുടെ നിർമ്മാണച്ചെലവ് 721 കോടിയെന്ന വാദം തെറ്റാണെന്നും ഒരുശതമാനം ജോലികൾ പൂർത്തിയായിട്ടില്ലെന്നും നിർമ്മാണത്തിന് സർക്കാർ നിർദേശിച്ചിരിക്കുന്ന നിലവാരമുണ്ടെന്നും അഥോറിറ്റി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.