- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു; നടപടി കോട്ടയം സ്വദേശികളുടെ ഹർജിയിൽ
കൊച്ചി: കെ-റെയിൽ പദ്ധതിയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. കെ-റെയിൽ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണു നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണു ഹർജിക്കാർ.
സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സ്റ്റേ നൽകാൻ ഹൈക്കോടതി തയാറായില്ല. സർവേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ നടത്താം. ഈ നിയമത്തിൽ പറയുന്ന 60 സെന്റമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാനാകൂവെന്നും കോടതി അറിയിച്ചു.
Next Story