- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറുകാരിയെ പള്ളി ദർസിൽ വെച്ച് മാനഭംഗപ്പെടുത്തിയ കേസ്; മലപ്പുറം മേൽമുറിയിലെ ദർസ് അദ്ധ്യാപകന് ജാമ്യമില്ല
മലപ്പുറം: പഠനവൈകല്യമുള്ള പതിനാറുകാരിയെ പള്ളി ദർസിൽ വെച്ച് മാനഭംഗപ്പെടുത്തിയ ദർസ് അദ്ധ്യാപകന് ജാമ്യമില്ല. മലപ്പുറം മേൽമുറിയിലെ ദർസ് അദ്ധ്യാപകനായ എടക്കര കുന്നുമ്മൽപൊട്ടി മുരുങ്ങമുണ്ട കൊന്നാടൻ ഷബീർ (30)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി എസ് നസീറ തള്ളിയത്.
2020 ഡിസംബർ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. മലപ്പുറം മേൽമുറിയിലെ ദർസ് അദ്ധ്യാപകനാണ് പ്രതി. പഠനവൈകല്യമുള്ള പെൺകുട്ടിയെ ദർസിൽ വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. 2022 ജനുവരി ആറിനാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേ സമയം പോക്‌സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ച ഒരു യുവാവിനെ കഴിഞ്ഞ ദിവസം മലപ്പുറം വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിക്കടവ് വട്ടപ്പാടം എന്ന സ്ഥലത്തെ ഏലംകുളയൻ സൽമാൻ എന്ന തൊള്ളപൊളിയൻ സല്ലു വാണ് പൊലീസ് പിടിയിലായത്.
വഴിക്കടവ് ഇൻസ്‌പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വഷണ സംഘം രൂപീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിച്ച വീഡിയോയുടെ ഉൽഭവം കണ്ടെത്തുന്നതിനായി നിരന്തരമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതി പിടിയിലായത്. പോക്‌സോ നിയമപ്രകാരം അതിജീവിതയുടെ യാതൊരു ഐഡന്റിറ്റിയും വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് യുവാവ് ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്.
പ്രതി റെക്കോഡ് ചെയ്ത് ഷെയർ ചെയ്ത വീഡിയോ നിരവധിയാളുകൾ ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്തിട്ടുള്ളതാണ്. ഷെയർ ചെയ്തയാളുകളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ഒ.കെ.വേണു, പൊലീസുകാരായ സുധീർ ഇ.എൻ, റിയാസ് ചീനി, ശ്രീകാന്ത് എസ്,അഭിലാഷ്.കെ, സരിത സത്യൻ എന്നിവരുമുണ്ടായിരുന്നു.പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.