- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ; വ്യാഴാഴ്ച സർക്കാരിനായി ഹാജരാകുക അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി സുനിൽ കുമാർ

X
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി സുനിൽ കുമാറിനെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചത്. വ്യാഴാഴ്ച സർക്കാരിനായി സുനിൽ കുമാർ കോടതിയിൽ ഹാജരാകും.
സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. അനിൽ കുമാർ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നായിരുന്നു രാജി.
പത്ത് ദിവസത്തിനുള്ളിൽ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഈ പശ്ചാത്തലത്തിലാണ് നിലവിൽ പ്രോസിക്യൂഷൻ അഭിഭാഷക സംഘത്തിനുള്ള സുനിൽകുമാറിനോടുതന്നെ സർക്കാരിനായി ഹാജരാകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിർദ്ദേശിച്ചത്.
ഇതിനിടെ രാജിവച്ച അനിൽകുമാറിനെത്തന്നെ സ്‌പെഷൽ പ്രോസിക്യൂട്ടറായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ അന്വേഷണസംഘം തുടരുന്നുണ്ട്.
Next Story


