- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരിയെ ബലാൽസംഗം ചെയ്ത കേസ്; പ്രതിക്ക് പത്ത് വർഷം കഠിനതടവും 50,000 രൂപ പിഴയും
തൊടുപുഴ: ഊമയും ശാരീരിക വൈകല്യവുമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 പിഴയും. വട്ടവട കോവിലൂർ ഉള്ളംകാട് പരമനെ(49) യാണ് തൊടുപുഴ 4-ാം അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 1 വർഷം അധിക തടവും വിധിച്ചിട്ടുണ്ട്. പിഴത്തുകയായ 50,000 രൂപയിൽ 45,000 രൂപ ഇരയ്ക്കും, കൂടാതെ ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റി ഇരയ്ക്ക് പര്യാപ്തമായ നഷ്ടപരിഹാരം നൽകുവാനും കോടതി വിധിച്ചിട്ടുണ്ട്.
2015 മാർച്ച് 12ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീ മാതാപിതാക്കളോടൊപ്പമാണ് കഴിഞ്ഞ് വന്നിരുന്നത്. മറ്റാരും വീട്ടിൽ ഇല്ലാതിരുന്ന സമയം പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ദേവികുളം സിഐ റ്റി.എ. യുനസ് അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എബി ഡി. കോലോത്ത് ഹാജരായി
മറുനാടന് മലയാളി ലേഖകന്.