- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ഉമ്മിണിയിൽ അമ്മപ്പുലി ഉപേക്ഷിച്ച പുലിക്കുട്ടി ചത്ത സംഭവം; വനം വകുപ്പിന് എതിരെ ആനിമൽ ലീഗൽ ഫോഴ്സ്; വകുുപ്പിന്റെ വാദങ്ങൾ വിശ്വാസയോഗ്യമല്ല; ഹൈക്കോടതിയിലെ കേസിൽ ഈ മാസം 10 ന് വാദം
കൊച്ചി :പാലക്കാട് ഉമ്മിണിയിൽ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ നിന്നും കണ്ടെടുത്ത പുലിക്കുട്ടി ചത്ത സംഭവത്തിൽ മൃഗ സ്‌നേഹി സംഘടനയായ ആനിമൽ ലീഗൽ ഫോഴ്‌സ് വനം വകുപ്പിനെതിരെ രംഗത്ത്.
കേന്ദ്ര വനം മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം പുലിക്കുട്ടികൾ ഒറ്റപെട്ടാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ,മൃഗ ഡോക്ടർ മൃഗ സംരക്ഷണ സംഘടന പ്രതിനിധി , പഞ്ചായത്ത് പ്രതിനിധി അടക്കം ഉള്ളവരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ച് ,പുലിക്കുട്ടിയെ അതേ സ്ഥലത്ത് പ്രത്യേക വലയത്തിൽ (enclosure) സൂക്ഷിച്ച് തള്ളയോടൊപ്പം ചേർക്കാൻ ശ്രമിക്കണം എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഉമ്മിണിയിൽ കയ്യുറ പോലും ധരിക്കാതെയാണ് ഒരു ജീവനക്കാരൻ കടലാസുപെട്ടിയിൽ പുലികുഞ്ഞുങ്ങളെ ഇവിടെ നിന്നും മാറ്റിയത്.
പുലികുഞ്ഞുങ്ങളെ കെണിയിൽ വച്ച് അമ്മ പുലിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ തള്ളപുലി ഒരു കുഞ്ഞിനെ കൊണ്ടുപോയി എന്ന വിചിത്ര വാദമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രചരിപ്പിക്കുന്നത് ഇത് വിശ്വാസ യോഗ്യമല്ല. ഒന്നുകിൽ ആദ്യത്തെ പുലികുഞ്ഞു നേരത്തെ തന്നെ ചത്തുപോയിരിക്കണം അല്ലെങ്കിൽ കുറുനരി ആഹാരം ആക്കിയിരിക്കാനും സാധ്യതയുണ്ട്. സംഘടന ഭാരവാഹി ഏംഗൽസ് നായർ പറഞ്ഞു.
സംഭവത്തിന് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടില്ല .എങ്കിലും വകുപ്പ് കോടതിയിൽ സത്യാവസ്ഥ വെളിപ്പെടുത്തേണ്ടി വരും. അദ്ദേഹം കൂട്ടി ച്ചേർത്തു. പുലിക്കുട്ടിയെ അമ്മയോടൊപ്പം ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ് എന്നും തള്ളപുലിയെ വെടിവെക്കാൻ ഉദ്ദേശമില്ല എന്നും വനം വകുപ്പ് അടുത്തിടെ കോടതിയെ അറിയിച്ചിരുന്നു.
പുലികുട്ടികളെ തട്ടിയെടുത്ത വനം വകുപ്പ് ജീവനക്കാർക്ക് എതിരെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണം എന്നും ഹർജി നൽകിയ അനിമൽ ലീഗൽ ഫോഴ്സ് ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാർ ആണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ ജീവനക്കാർക്ക് 7 വരഷ വരെ തടവ് ശിക്ഷ ലഭിക്കും. ഹൈക്കോടതി ഈ മാസം പത്തിന് കേസ് വീണ്ടും വാദം കേൾക്കും.
മറുനാടന് മലയാളി ലേഖകന്.