- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാസ്മിൻ ഭാനുവിന്റെ സസ്പെൻഷൻ അനാവശ്യ കാരണങ്ങളാൽ; സർവീസിൽ പുനഃപ്രവേശിപ്പിക്കുന്നതിൽ അഞ്ചുദിവസത്തിനകം തീരുമാനം വേണമെന്ന് ഹൈക്കോടതി കെഎസ്ഇബിയോട്
കൊച്ചി: വൈദ്യുതി ബോർഡ് എക്സിക്യട്ടിവ് എഞ്ചിനിയർ ജാസ്മിൻ ഭാനുവിന്റെ സസ്പെൻഷൻ അനാവശ്യ കാരണങ്ങളാലെന്ന് ഹൈക്കോടതി. ഇവരെ സർവ്വീസിൽ പുനപ്രവേശിപ്പിക്കുന്ന കാര്യത്തിൽ 5 ദിവസത്തിനകം തീരുമാനം വേണമെന്നും കോടതി കെ എസ് ഇ ബി അധികൃതരോട് നിർദ്ദേശിച്ചു. ജാസ്മിൻ ഭാനു സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവ്.
അനുമതി തേടാതെ അവധിയെടുത്തു എന്നാരോപിച്ചായിരുന്നു ജാസ്മിൻ ഭാനുവിനെ ബോർഡ് ചെയർമാൻ സസ്പെന്റ് ചെയ്തത്. എന്നാൽ തന്റെ അവധി നിയമാനുസൃതമാണെന്നും മുൻക്കുട്ടി അനുമതി തേടിയിരുന്നുവെന്നും ജാസ്മിൻ ഭാനു ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു. ഇത് അംഗീകരിച്ചാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.
Next Story