മാനന്തവാടി: ഭർതൃമതിയായ വനവാസി യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ഏഴ് വർഷം കഠിന തടവ്. അമ്പലവയൽ കുമ്പളേരി കിഴക്കേക്കര വീട്ടിൽ സുരേഷ്(44)നെയാണ് മാനന്തവാടി ജില്ലാ സ്പെഷൽ കോടതി ശിക്ഷിച്ചത്. 2013 ൽ പ്രാർത്ഥനാലയത്തിൽവെച്ച് യുവതിയെ ബലാത്സംഗം ചെയ്തതായാണ് പരാതി.

ബലാത്സംഗ കുറ്റത്തിനും എസ്സി എസ്ടി ആക്ട് പ്രകാരവും ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ്എംഎസിന് കൈമാറുകയായിരുന്നു. എസ്എംഎസ് ഡിവൈഎസ്‌പിമാരായ ജീവാനന്ദ്, വി . ഡി. വിജയൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ഇന്നലെ എസ്സി-എസ്ടി സ്പെഷൽ കോടതി ജഡ്ജ് പി. സെയ്തലവി പ്രതിയെ 376ാം വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും 323ാം വകുപ്പ് പ്രകാരം ആറ്മാസം തടവുമാണ് ശിക്ഷ വിധിച്ചത്.

2013 ജൂലൈ മാസത്തിലാണ് സംഭവം. വയനാട് എസ്എംഎസ് ഡിവൈഎസ്‌പിമാരായ ജീവാനന്ദ്, വിഡി വിജയൻ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്. 2013 ജൂലൈ 09 നാണ് യുവതി ബത്തേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചെതലയം പ്രദേശത്തെ ആരാധനാലയത്തിൽവെച്ച പാസ്റ്ററായിരുന്ന സുരേഷ് തന്നെ ബലാത്സംഘം ചെയ്തതായാണ് യുവതിയുടെ പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഘ കുറ്റത്തിനും, എസ് സി എസ് ടി ആക്ടപ്രകാരവും ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് എസ്.എം.എസിന് കൈമാറുകയും ചെയ്തു.. എസ്എംഎസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.