'ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ് '' ''മമ്മുട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ്..'''മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ സൗബിൻ പാടിയ ഈ ഗാനം ഏറെ പരിചിതമാണ്. മൂന്ന് വരിയിൽ അവസാനിക്കുന്ന ആ ഗാനത്തെ വികസിപ്പിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ പുറത്തിറക്കിയ ഗാനമാണ് ഇപ്പോൾ ഹിറ്റാകുന്നത്.

സിനിമയിലെ ഗാനത്തിൽ മമ്മൂട്ടിയുടെ ഇഷ്ടജ്യൂസ് മാത്രമാണ് കടന്നുവരുന്നതെങ്കിൽ മോഹൻലാലിന്റെയും ദുൽഖറിന്റെയും നിവിൻ പോളിയുടെയുമൊക്കെ ഇഷ്ട ജ്യൂസ് വച്ചാണ് പുതിയ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

അബ്ദുൽഖാദർ കാക്കനാടിന്റെ വരികൾ ചിട്ടപ്പെടുത്തിയത് ഫഹദ് ആണ്. ആലപിച്ചിരിക്കുന്നത് ഫഹദ്, മൻസൂർ ഇബ്രാഹിം, കാർത്തിക ബാബു, ബേബി ശ്രേയ.എസ്.അജിത്ത് എന്നിവർ ചേർന്നാണ്.